Join Whatsapp Group. Join now!

Darul Huda | ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി ദേശീയ കലോത്സവം 'സിബാഖ് 22 ഹെറാള്‍ഡിന്' തളങ്കരയില്‍ തുടക്കമായി

Darul Huda Islamic University National Arts Festival begins in Talangara, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com) ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി ദേശീയ കലോത്സവം നോര്‍ത് സോണ്‍ ഹെറാള്‍ഡിന് സഹസ്ഥാപനമായ മാലിക് ദീനാര്‍ ഇസ്ലാമിക് അകാഡമിയില്‍ തുടക്കമായി. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും ഖാസിയുമായ ത്വാഖാ അഹ്മദ് മൗലവി, ജാഥാ ക്യാപ്റ്റന്‍ ശഹബാസ് ബശീറിന് സിബാഖ് പതാക കൈമാറി ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. വൈസ് പ്രിന്‍സിപല്‍ ഇബ്രാഹിം ഹുദവിയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ സംഗമത്തില്‍ മാലിക് ദീനാര്‍ സ്റ്റുഡന്റസ് യൂണിയന്‍ സെക്രടറി ആദില്‍ ഷിറിയ സ്വാഗതവും പ്രിന്‍സിപല്‍ അബ്ദുല്‍ബാരി ഹുദവി അധ്യക്ഷതയും വഹിച്ചു.
          
News, Kerala, Kalolsavam, Kasaragod, Darul Huda Islamic University, Darul Huda Islamic University National Arts Festival, Darul Huda Islamic University National Arts Festival begins in Talangara.

ജാഥാ ക്യാപ്റ്റനും ദാറുല്‍ ഹുദാ സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡണ്ടുമായ ഷഹബാസ് ബശീര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സംഘടന ട്രഷറര്‍ ശാകിര്‍ മാടന്നൂര്‍, യുജി കോഡിനേറ്റര്‍ മുഹമ്മദ് അബ്ദുല്ല, നാഷണല്‍ അഫയേഴ്‌സ് സെക്രടറി ശുഐബ് അക്തര്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റുഡന്റസ് യൂണിയന്‍ പ്രസിഡന്റ് അബ്ദുസ്സമദ് മുനിയൂര്‍ നന്ദി പറഞ്ഞു. മാലിക് ദീനാര്‍ ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി, അമ്മാനുല്ല ഹാജി, റശീദ് കുറ്റിക്കാട്ടൂര്‍, സുഹൈല്‍ മുണ്ടക്കൈ, സാബിത് പിഎസ്, ശനാസ് മുണ്ടേരി, സുഫിയാന്‍ കൊടുവള്ളി, കബീര്‍ ഏണിയാടി, ജവാദ് അമ്മിനിക്കാട് സംബന്ധിച്ചു.

Keywords: News, Kerala, Kalolsavam, Kasaragod, Darul Huda Islamic University, Darul Huda Islamic University National Arts Festival, Darul Huda Islamic University National Arts Festival begins in Talangara.
< !- START disable copy paste -->

Post a Comment