മൊഗ്രാല്‍: (my.kasargodvartha.com) കുമ്പളയിലെ പഴയകാല വ്യാപാരി വലിയ നാങ്കി ഹൗസില്‍ സൂപ്പി (70) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ചെയായിരുന്നു അന്ത്യം. വലിയ നാങ്കിയില്‍ വീടിനടുത്ത് മിഠായി കട നടത്തി വരികയായിരുന്നു.
ഖദീജയാണ് ഭാര്യ. മക്കള്‍: സുഹ്റ, ശെമീമ. മരുമക്കള്‍: അബ്ദുര്‍ റഹ് മാന്‍ (ഖത്വര്‍) ഇംതിയാസ് (ഖത്വര്‍). സഹോദരങ്ങള്‍: കെ പി അബ്ദുല്ല, അബ്ദുല്‍ ഖാദര്‍, യുസുഫ്, സൈനബ്, ഖദീജ, പരേതരായ ബീഫാത്വിമ, ആമിന, ആസിയ.
ഉച്ചയോടെ മൊഗ്രാല്‍ കടപ്പുറം വലിയ ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കും. നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.
Keywords: News, Kerala, Obituary, Kasaragod, Soopi Mogral passed away.