Join Whatsapp Group. Join now!

Awards | ഒരേദിവസം രണ്ട് പുരസ്‌കാരങ്ങൾ നേടി മാധ്യമ പ്രവർത്തകൻ ശ്രദ്ധേയനായി

Journalist received two awards on same day#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com) ഒരേദിവസം രണ്ട് പുരസ്‌കാരങ്ങൾ നേടി മാധ്യമ പ്രവർത്തകൻ ശ്രദ്ധേയനായി. ഒരേ മന്ത്രിയിൽ നിന്നായിരുന്നു അവാർഡ് സ്വീകരിച്ചത് എന്നതും സവിശേഷതയായി. കാരവൽ പത്രം സീനിയർ സബ് എഡിറ്റർ കണ്ണാലയം നാരായണനാണ് അവാർഡുകൾ സ്വന്തമാക്കിയത്.
  
Kasaragod, Kerala, News, Award, Journalist, Minister, Media worker,  Journalist received two awards on same day.

പടന്നക്കാട്, ഒഴിഞ്ഞവളപ്പിൽ പ്രവർത്തിക്കുന്ന കർഷക വിദ്യാപീഠത്തിന്റെ സംസ്ഥാനത്തെ മികച്ച കർഷകർക്കുള്ള അവാർഡ് രാവിലെ മന്ത്രി അഹ്‌മദ്‌ ദേവർ കോവിൽ നിന്നാണ് നാരായണൻ സ്വീകരിച്ചത്. കാർഷിക ജൈവ സംരക്ഷണത്തിനുള്ള പ്രവർത്തനവും 127 ഇനം നാടൻ പയറുകളുടെ കൃഷിയും വിത്തു സംരക്ഷണവും കണക്കിലെടുത്തായിരുന്നു പുരസ്‌കാരം.
  
Kasaragod, Kerala, News, Award, Journalist, Minister, Media worker,  Journalist received two awards on same day.

ഉച്ചകഴിഞ്ഞ്, മികച്ച സായാഹ്ന പത്രപ്രവർത്തകന് കാഞ്ഞങ്ങാട് പ്രസ് ഫോറം ഏർപെടുത്തിയ മടിക്കൈ കെവി രാവുണ്ണി സ്മാരക അവാർഡും നാരായണൻ ഏറ്റുവാങ്ങി. കാൽ നൂറ്റാണ്ടിലേറെയായി മാധ്യമ പ്രവർത്തന രംഗത്തുള്ള നാരായണൻ അറിയപ്പെടുന്ന നാടക പ്രവർത്തകനും ഗാന രചയിതാവുമാണ്. ഇതിനകം ഒട്ടേറെ പുരസ്‍കാരങ്ങൾ നേടിയിട്ടുണ്ട്. പെരിയ, ആയം പാറ സ്വദേശിയാണ്. മാതാവ് ശാന്ത. ഭാര്യ ശ്രീജ. മക്കൾ: പി ഹരിശാന്ത്, പി ജയശാന്ത്.

Keywords: Kasaragod, Kerala, News, Award, Journalist, Minister, Media worker,  Journalist received two awards on same day.

Post a Comment