Join Whatsapp Group. Join now!

Peace award | ഐഎഇഡബ്ല്യുപിയുടെ സമാധാന പുരസ്‌കാരം എംടിപി അബ്ദുല്‍ ഖാദറിന് സമ്മാനിച്ചു

IAEWP's Peace Prize awarded to MTP Abdul Khader, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃക്കരിപ്പൂര്‍: (my.kasargodvartha.com) യുഎന്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് എജുകേറ്റേര്‍സ് ഫോര്‍ വേള്‍ഡ് പീസിന്റെ (IAEWP) ജില്ലാ ചാപ്റ്ററിന്റെ ഈ വര്‍ഷത്തെ സമാധാന പുരസ്‌കാരം തൃക്കരിപ്പൂരിലെ റിട. പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍ എംടിപി അബ്ദുല്‍ ഖാദറിന് സമ്മാനിച്ചു. വിദ്യാഭ്യാസ, സാംസ്‌കാരിക, കായിക, ജീവകാരുണ്യ മേഖലയിലുളള നിസ്തുലമായ സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.
              
Award, Kasaragod, Kerala, News, IAEWP, MTP Abdul Khader, IAEWP's Peace Prize awarded to MTP Abdul Khader.

പയ്യന്നൂര്‍ ഡിവൈഎസ്പി കെഇ പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ സത്താര്‍ വടക്കുമ്പാട് അധ്യക്ഷനായി. ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായ വിപി അപ്പുക്കുട്ട പൊതുവാള്‍ പുരസ്‌കാരം സമ്മാനിച്ചു.

ഐഎഇഡബ്ല്യുപി ജില്ലാ ചാപ്റ്ററിന്റെ സെക്രടറി കൂക്കാനം റഹ്മാന്‍, സംഘാടക സമിതി കണ്‍വീനര്‍ കെവി ഗോപാലന്‍, ഐഎഇഡബ്ല്യുപി ജില്ലാ ചാപ്റ്റര്‍ ചെയര്‍മാന്‍ എ ഹമീദ് ഹാജി, സിനിമാതാരം പിപി കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രടറി ടികെഎം റഫീഖ്, സുല്‍ഫെക്‌സ് എംഡി എംടിപി മുഹമ്മദ് കുഞ്ഞി, ഡോ. കെ സുധാകരന്‍, ഡോ. ഒകെ ആനന്ദകൃഷ്ണന്‍, ഡോ. സികെപി കുഞ്ഞബ്ദുല്ല, വിവി ഗോപാലന്‍, ഉറുമീസ് തൃക്കരിപ്പൂര്‍, അഡ്വ. എംടിപി കരീം, ശാഹിന മൊട്ടമ്മല്‍ സംസാരിച്ചു.

Keywords: Award, Kasaragod, Kerala, News, IAEWP, MTP Abdul Khader, IAEWP's Peace Prize awarded to MTP Abdul Khader.
< !- START disable copy paste -->

Post a Comment