(my.kasargodvartha.com) ഇസ്ലാം മതവിശ്വാസികളുടെ പുതുവത്സരിയായ മുഹറം അവിസ്മരിനീയമായ ചരിത്ര സ്മരണ സംഗമത്താല്‍ മഹത്വമാക്കപ്പെട്ടതാണ്. ഒരുപാട് സംഭവങ്ങള്‍ക്ക് സാക്ഷിയായ മുഹറം ഹിജരീ കലണ്ടറിന്റെ (ചന്ദ്രവര്‍ഷത്തിന്റെ) പ്രഥമ മാസവും കൂടിയാണ്. സൃഷ്ടാവിന്റെ മാസമാണെന്നതും, ഖുര്‍ആനില്‍ വിവരിക്കപ്പെട്ട നാല് മാസങ്ങളിലൊന്നെന്നതും, വര്‍ഷാരംഭം സമാധാനപൂരിതമാവാന്‍ യുദ്ധം നിഷിദ്ധമാക്കപ്പട്ടുമെന്നതുമെല്ലാം മുഹറമിന്റെ പവിത്രതയെ വെളിപ്പെടുത്തുന്നു. നിഷിദ്ധമായത് എന്ന് അര്‍ത്ഥമുള്ള മുഹറം യുദ്ധ നിഷിദ്ധത കൊണ്ടോ, ഇബ്ലീസിന്റെ സ്വര്‍ഗ പ്രവേശന വിലക്ക് മൂലമാേ ആണ് നാമകരണം ചെയ്തതെന്ന് ഗ്രന്ഥങ്ങളില്‍ കാണാം.
ഇസ്ലാമിക വിശ്വാസ പ്രകാരം അല്ലാഹ് പ്രപഞ്ചത്തേയും വാനലോകങ്ങളെയും പര്‍വ്വതങ്ങളെയും സമുദ്രങ്ങളെയും സ്വര്‍ഗ-നരക ലതാതികളെയും, ആദിമപിതാവ് ആദം നബിയെയും ജീവിതസഖി ബീവി ഹവ്വാഅ് ബീവിയെയും സൃഷ്ടിച്ചതും മുഹറം പത്തിലാണെന്നാണ് പണ്ഡിതരുടെ അഭിപ്രായം. പ്രഥമ മനുഷ്യ സൃഷ്ടിയായ ആദം നബി നിഷേധിക്കപ്പെട്ട കനി ഭക്ഷിച്ചത് മൂലം ശിക്ഷയായി സ്വര്‍ഗത്തില്‍ നിന്ന് ഇരുവരെയും വേര്‍പ്പെടുത്തി പുറത്താക്കുകയും, തുടര്‍ന്ന് വര്‍ഷങ്ങളോളം ഏകനായി അലഞ്ഞ നബിയുടെ പ്രായശ്ചിത്തം സ്വീകരിച്ചതും, അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ പദവി ഉയര്‍ത്തപ്പെട്ടതും, സത്യ വിശ്വാസികളും സഹജീവികളും പ്രളയത്തില്‍ നിന്ന് രക്ഷ തേടി സഞ്ചരിച്ച നൂഹ് നബിയുടെ കപ്പല്‍ ജോര്‍ദ്ദാന്‍ പര്‍വ്വതത്തിലണഞ്ഞ് നങ്കൂരമിട്ടതും, കൂടെ പിറപ്പുകള്‍ കിണറ്റിലിട്ട യൂസുഫ് നബിയെ കച്ചവടക്കാര്‍ രക്ഷപ്പെടുത്തിയതും, മകന്റെ വിരഹം മൂലം കരഞ്ഞ് നഷ്ടപ്പെട്ട നേത്രകാഴ്ച ഇസ്ഹാഖ് നബിക്ക് തിരിച്ച് ലഭിച്ചതും, ആളിക്കത്തുന്ന നംറൂദിന്റെ അഗ്‌നികുണ്ഡാരത്തില്‍ നിന്ന് ഇബ്‌റാഹീം നബി നിഷ്പ്രയാസം രക്ഷപ്പെട്ടതും, മത്സ്യവയറ്റില്‍ നിന്ന് യൂന്നുസ് നബി മോചിതനായതും, സഹജനം പോലും വെറുക്കുന്ന ദുര്‍ഗന്ധം വ്രമിച്ച, കഠിന പരീക്ഷണമായ കുഷ്ഠ രോഗത്തില്‍ നിന്നും അയ്യൂബ് നബി ആരോഗ്യവാനായതും സുലൈമാന്‍ നബിയുടെ നഷ്ടപ്പെട്ട മോതിരം തിരികെ കൈയ്യിലെത്തിയതും, ഇദ്രീസ് നബിയെ നാലാം ആകാശത്തേക്ക് ഉയര്‍ത്തിയതും, മുസ നബിയുടെ ശത്രുവായിരുന്ന ഫിര്‍ഔനിനെ കടലില്‍ മുക്കി കൊന്നതും, നിരന്തര പ്രാര്‍ത്ഥനയുടെ ഫലം കൊണ്ട് സകരിയ്യ നബിക്ക് വാര്‍ദ്ധക്യത്തില്‍ യഹ്യ എന്ന കുട്ടി പിറന്നതും തുടങ്ങി തുടങ്ങി ഒട്ടനേകം അത്ഭുത സംഭവങ്ങള്‍ നടന്നത് മുഹറം പത്തിനാണ്. ചിലത് മുഹറമിന്റെ മറ്റു ദിവസവുമാണെന്ന് അഭിപ്രായമുണ്ട്.
'ഹിജ്‌റക്കനന്തരമല്ലേ മാസങ്ങളുണ്ടായത്, പിന്നെ എങ്ങനെ കോടിക്കണക്കിനാണ്ടിനപ്പുറമുള്ള നബിമാരുടെ സംഭവം മുഹറമിലാകുന്നത് ?', എന്നിലേക്കണഞ്ഞ സഹപാഠിയുടെ ചോദ്യം, സംശയിയായി ഞാനും, സയ്യിദ് ഹാമിദ് അന്‍വര്‍ തങ്ങളുടെ ക്ലാസില്‍ പ്രകടിപ്പിച്ചപ്പോള്‍ ഖുര്‍ആനില്‍ നിന്ന് തെളിവെടുത്ത് പറഞ്ഞു.
'ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം യുദ്ധം വിലക്കപ്പെട്ട മാസങ്ങളാകുന്നു', (സൂറത് തൗബ: 36). ചന്ദ്രന്റെ വൃദക്ഷയങ്ങള്‍ക്കനുസൃതമായി മാസങ്ങളുടെ ചലനം, ക്രമമനുസരിച്ച് പണ്ട് തൊട്ടേ നിലനിന്നിരുന്നുവത്രെ. എങ്കിലും മാസ സഞ്ചാരം പലതിലും കോട്ടം വരുത്തുമെന്ന് കണ്ടും, സുഖമമായ ഭരണ നടത്തിപ്പിനും ഖലീഫ ഉമര്‍ വിളിച്ച യോഗത്തില്‍ ഉസ്മാന്‍ (റ) ന്റെ 'ഹജ്ജ് കഴിഞ്ഞ് ഹാജിമാര്‍, നവവത്സരിയിലായി ജീവിതം മെച്ചപ്പെടുത്തുവാന്‍ ശ്രമിക്കും' എന്ന അഭിപ്രായ നിമിത്തമാണ് മുഹറം പ്രഥമ മാസമായി നിയോഗിച്ചത്.
മുഹറം 10ന് വ്രതമനുഷ്ഠാനം സവിശേഷമായ പ്രതിഫലമുള്ളതാണ്. ഒന്ന് മുതല്‍ പത്തും, പതിനൊന്നിലെ നോമ്പും വലിയ സുന്നത്താണ്. പ്രവാചക ധ്വനികളും സംഭവങ്ങളും അത് വ്യക്തമാക്കുന്നുണ്ട്. 'മുഹമ്മദ് നബി മദീനയിലേക്ക് കടന്നുവന്ന സന്ദര്‍ഭത്തില്‍ അവിടെയുള്ള ജൂതന്മാര്‍ മുഹറം പത്ത് (ആശൂറാഅ്) നോമ്പെടുക്കുന്നതായിക്കണ്ടു. അപ്പോള്‍ നബി ചോദിച്ചു: ഇതെന്ത് ദിവസമാണ് ?. അവര്‍ പറഞ്ഞു: 'ഇതൊരു പുണ്യ ദിവസമാണ്. ഈ ദിവസത്തിലാണ് ബനൂ ഇസ്‌റാഈല്യരെ അവുടെ ശത്രുവില്‍ നിന്നും അല്ലാഹു രക്ഷപ്പെടുത്തിയത്'. അപ്പോള്‍ നബി പറഞ്ഞു: 'മൂസയെ നിങ്ങളേക്കാള്‍ അര്‍ഹിക്കുന്നത് ഞാനാണ്'. നബി ആ ദിവസം നോമ്പ് നോല്‍ക്കുകയും മറ്റുള്ളവരോട് നോല്‍ക്കാന്‍ കല്പിക്കുകയും ചെയ്തു. ജൂതരോട് അസാമന്യരാവാനാണ് മുഹറം ഒമ്പതിനും അല്ലെങ്കില്‍ പതിനൊന്നിനും നോമ്പ് സുന്നത്തായത്.
നബി പറയുന്നു: 'റമദാന്‍ കഴിഞ്ഞാല്‍ അത്യുത്തമ വ്രതം അല്ലാഹുവിന്റെ മാസമായ മുഹര്‍റമിലേതാണ്'.
അബൂ ഖതാദ വ്യക്തമാക്കുന്നു: 'മുഹര്‍റം പത്തിലെ (ആശുറാഅ്) നോമ്പിനെ കുറിച്ച് നബിയോട് ചോദിക്കപ്പെട്ടു. കഴിഞ്ഞുപോയ ഒരു വര്‍ഷത്തെ പാപങ്ങള്‍ മുഴുവനും പൊറുക്കപ്പെടാന്‍ അത് കാരണമെന്നായിരുന്നു മറുപടി. 'റമദാനിലെയും ഈ ദിവസത്തെ അഥവാ ആശുറാഅ് ദിവസത്തിലെ നോമ്പിനെയല്ലാതെ ഇതിനേക്കാള്‍ ഉത്തമമായി ഒരു നോമ്പിനെയും നബി പരിഗണന കൊടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല', മറ്റൊരിടത്ത് കാണാം.
പുതുവത്സരപ്പിറവിയില്‍ വിശ്വാസിക്ക് കര്‍മ്മനിരതനാവേണ്ടതുണ്ട്. കാരണം നബി പറയുന്നുണ്ട്: 'രണ്ട് അനുഗ്രഹങ്ങളുണ്ട്, അധിക ജനങ്ങളും അതില്‍ വഞ്ചിതരാണ്, ആരോഗ്യവും ഒഴിവ് സമയവുമാണത്'. മടിയും അലസതയും ശാരീരികമായി കൂട്ട് പിടിക്കുന്ന സ്ഥിതി ഗതിയിലാണ് നമ്മള്‍ കടന്ന് പോവുന്നത്. ആരോഗ്യരായ ഉശിരുള്ള യുവത്വം പോലും തടിയനക്കാന്‍ മടിയനാകുന്നു. നവ ഘട്ടം,ഒഴിവ് സമയം ക്രമമില്ലാതെ ഉപയോഗപ്പെടുത്തുന്നു. ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് മാറി പുതിയൊരു ജീവിതത്തിന് തുടക്കമിടണമെന്നതാണ് മുഹറം നല്‍കുന്ന സന്ദേശം.
Keywords: Article, Kasaragod, Kerala, Masjid, Muharram, Muharram: miraculous events.
< !- START disable copy paste -->