Join Whatsapp Group. Join now!

Government Notification | സർകാർ അറിയിപ്പുകൾ: വജ്ര ജൂബിലി ഫെലോഷിപ് സൗജന്യ കലാ പരിശീലന ക്ലാസ് ആരംഭിച്ചു; കടല്‍ സുരക്ഷാ ഉപകരണത്തിന് അപേക്ഷിക്കാം; കാസര്‍കോട് ഗവ. ഐടിഐയില്‍ പ്രവേശന കൗണ്‍സിലിംഗ് 29ന്

Government Notifications - 28 August 2022#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) വിവിധ സർകാർ അറിയിപ്പുകൾ അറിയാം.
  
Kasaragod, Kerala, News, ITI, Education, Boat, Government Notifications - 28 August 2022.


വജ്ര ജൂബിലി ഫെലോഷിപ് സൗജന്യ കലാ പരിശീലന ക്ലാസ് ആരംഭിച്ചു

സാംസ്‌കാരിക വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്നൊരുക്കുന്ന വജ്രജൂബിലി ഫെലോഷിപ് പദ്ധതിയില്‍ സൗജന്യ കലാ പരിശീലന ക്ലാസുകള്‍ ആരംഭിച്ചു. നീലേശ്വരം ബ്ലോക് തല ഉദ്ഘാടനം ഓരി വൈഷ്ണവം ഓഡിറ്റോറിയത്തില്‍ ബ്ലോക് പഞ്ചായത് പ്രസിഡന്റ് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു.
  
Kasaragod, Kerala, News, ITI, Education, Boat, Government Notifications - 28 August 2022.

പടന്ന ഗ്രാമ പഞ്ചായത് പ്രസിഡന്റ് പി വി മുഹമ്മദ് അസ്ലം അധ്യക്ഷനായി. വജ്ര ജൂബിലി ഫെലോഷിപ് പദ്ധതി ജില്ലാ കോഡിനേറ്റര്‍ പ്രവീണ്‍ നാരായണന്‍ വിഷയാവതരണം നടത്തി. ബ്ലോക് പഞ്ചായത് അംഗം ടി രതില, ബ്ലോക് പഞ്ചായത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം സുമേഷ്, വി വി സുനിത, വള്ളത്തോള്‍ സ്മാരക വായനശാല സെക്രടറി സി അനില്‍ എന്നിവര്‍ സംസാരിച്ചു. നീലേശ്വരം ബ്ലോക് പഞ്ചായത് ആരോഗ്യം സ്ഥിരം സമിതി അധ്യക്ഷന്‍ കെ അനില്‍കുമാര്‍ സ്വാഗതവും നീലേശ്വരം ക്ലസ്റ്റര്‍ കണ്‍വീനര്‍ വിഷ്ണു വിജയന്‍ നന്ദിയും പറഞ്ഞു.

നീലേശ്വരം ബ്ലോകിലെ കൊടക്കാട് പണയക്കാട്ട് ഭഗവതി സ്ഥാനം പഠനകേന്ദ്രത്തിലെ വജ്രജൂബിലി കലാകാരന്മാരുടെ പൂരക്കളിയും, ഓരി വള്ളത്തോള്‍ സ്മാരക പഠനകേന്ദ്രത്തിലെ കലാകാരന്‍ ദീക്ഷിത് രാജിന്റെ നാടന്‍ പാട്ടും, ദേശീയ യോഗ ഒളിംപ്യാഡില്‍ കേരളത്തെ പ്രതിനിധീകരിച്ച സംഘത്തിലെ അംഗമായ ആര്യ ശശിധരന്റെ യോഗ പ്രദര്‍ശനം, യുവ കലാകാരി അഹല്യ ഹരിലാല്‍ അവതരിപ്പിച്ച നൃത്തം എന്നിവയും അരങ്ങേറി.


കടല്‍ സുരക്ഷാ ഉപകരണത്തിന് അപേക്ഷിക്കാം

മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മത്സ്യബന്ധന മേഖലയിലെ സുസ്ഥിര വികസനം ഉറപ്പാക്കാനും കടല്‍ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് യന്ത്രവത്കൃത ബോടുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രജിസ്‌ട്രേഷനും ലൈസന്‍സുമുള്ള ബോടുടമകള്‍ക്ക് 50 ശതമാനം ഗ്രാന്റോഡ് കൂടി സ്‌ക്വയര്‍ മെഷ് ലഭ്യമാക്കുന്നതാണ് പദ്ധതി.

ബോടുകള്‍ നിലവില്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നവയും മത്സ്യത്തൊഴിലാളികള്‍ക്ക് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വവും ഉണ്ടായിരിക്കണം. അപേക്ഷാ ഫോറം ഫിഷറീസ് ജില്ലാ ഓഫീസിലും അതാത് മത്സ്യഭവനുകളിലും ലഭിക്കും. അപേക്ഷകള്‍ സെപ്റ്റംബര്‍ 20ന് വൈകിട്ട് അഞ്ച് വരെ അതാത് ഓഫീസുകളില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0467 2202537


കാസര്‍കോട് ഗവ. ഐടിഐയില്‍ പ്രവേശന കൗണ്‍സിലിംഗ് 29ന്

ഗവ. ഐടിഐ കാസര്‍കോടില്‍ പ്രവേശനത്തിന് അപേക്ഷ നല്‍കിയ എല്ലാ പെണ്‍കുട്ടികളും 29ന് രാവിലെ 8.30ന് ഐടിഐയില്‍ കൗണ്‍സിലിംഗിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 04994 256440.


Keywords: Kasaragod, Kerala, News, ITI, Education, Boat, Government Notifications - 28 August 2022.

Post a Comment