കാസർകോട്: (www.kasargodvartha.com) ആതുര സേവന രംഗത്ത് കൂടുതൽ മികവോടെയും പുത്തൻ മാറ്റങ്ങളുമായി ഡയ ലൈഫ് ആശുപത്രി കാസർകോട് മുൻസിപൽ ടൗൺ ഹോളിന് സമീപം സെപ്റ്റംബർ എട്ടിന് പ്രവർത്തനമാരംഭിക്കും. സോഫ്റ്റ് ലോഞ്ചിംഗ് നഗരസഭാ ചെയർമാൻ അഡ്വ. വിഎം മുനീർ നിർവഹിക്കും. കുമ്പോൽ സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങൾ പ്രാർഥന നടത്തും.
മികച്ച സേവനങ്ങളും അത്യാധുനിക സൗകര്യങ്ങളുമാണ് ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്ന എമർജൻസി വിഭാഗം, ജനറൽ മെഡിസിൻ, ഡയബറ്റിക് സെന്റർ, യൂറോളജി, കിഡ്നി, ശ്വാസകോശ, കുട്ടികളുടെ വിഭാഗങ്ങളും ലഭ്യമാണ്.
കൂടാതെ ആധുനിക ചികിത്സാ സൗകര്യങ്ങളോട് കൂടിയ ഡെന്റൽ ക്ലിനികും ജില്ലയിലെ ആദ്യത്തെ ഒപിജി സെന്ററോട് കൂടിയ ദന്താശുപത്രിയും ഇവിടെ പ്രവർത്തനം ആരംഭിക്കും. കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിച്ചിരുന്ന കാസർകോട്ടെ ഏറെ പ്രശസ്തനായ സീനിയർ എംഡി ഫിസിഷ്യൻ ഡോ. മൊയ്തീൻ കുഞ്ഞിയുടെ ഡയ ലൈഫ് ഡയബറ്റിക് സെൻററിന്റെ സേവനം ഇനി മുതൽ ഈ ആശുപത്രിയിൽ രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെ ലഭിക്കും.
Keywords: Kasaragod, Kerala, News, Top-Headlines, Hospital, Health, Treatment, Doctors, Inauguration, Dia Life Hospital will start functioning on 8th September.