Join Whatsapp Group. Join now!

Commemoration | അബ്ദുല്ലത്വീഫ് സഅദി പഴശ്ശി കാലഘട്ടത്തിന്റെ മര്‍മമറിഞ്ഞ പ്രബോധകനായിരുന്നുവെന്ന് സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട

Commemoration of Abdul Latheef Saadi Pazhassi held, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) വിടപറഞ്ഞ പ്രമുഖ പണ്ഡിതനും പ്രഭാഷകനും മുസ്ലിം ജമാഅത് സാരഥിയുമായിരുന്ന പഴശ്ശി അബ്ദുല്ലത്വീഫ് സഅദി കാലഘട്ടത്തിന്റെ മര്‍മമറിഞ്ഞ പ്രബോധകനായിരുന്നുവെന്ന് സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട പറഞ്ഞു. വര്‍ത്തമാനകാലത്തെ മതപ്രബോധകന്റെ ഉത്തരവാദിത്ത നിര്‍വഹണം നൂറ് ശതമാനം പൂര്‍ത്തീകരിച്ച അദ്ദേഹം പ്രബോധക സമൂഹത്തിന് നല്ല മാതൃകയാണെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.
                   
News, Kerala, Kasaragod, Commemoration, Abdul Latheef Saadi Pazhassi, Commemoration of Abdul Latheef Saadi Pazhassi held.

കേരള മുസ്ലിം ജമാഅത് ജില്ലാ കമിറ്റി സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ ദിഖ്റ് ദുആ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് ബിഎസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് ഹസനുല്‍ അഹ്ദല്‍, മൂസല്‍ മദനി തലക്കി, യൂസഫ് മദനി ചെറുവത്തൂര്‍, ഹാജി അമീറലി ചൂരി, എം പി അബ്ദുല്ല ഫൈസി , അശ്‌റഫ് സഅദി ആരിക്കാടി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബൂബകര്‍ ബേവിഞ്ച, അബ്ദുല്‍ ജബ്ബാര്‍ ഹാജി നുള്ളിപ്പാടി പ്രസംഗിച്ചു. കന്തല്‍ സൂപ്പി മദനി സ്വാഗതം പറഞ്ഞു.

Keywords: News, Kerala, Kasaragod, Commemoration, Abdul Latheef Saadi Pazhassi, Commemoration of Abdul Latheef Saadi Pazhassi held.
< !- START disable copy paste -->

Post a Comment