Join Whatsapp Group. Join now!

CITU Conference | കോട്ടിക്കുളം ഫിഷിങ് ഹാര്‍ബറിന്റെ നിര്‍മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്ന് സിഐടിയു ഉദുമ ഏരിയാ സമ്മേളനം; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

CITU Uduma Area Conference demands that start the construction work of Kottikulam Fishing Harbor immediately, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്ത
ബേക്കല്‍: (my.kasargodvartha.com) കോട്ടിക്കുളം ഫിഷിങ് ഹാര്‍ബറിന്റെ നിര്‍മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്ന് സിഐടിയു ഉദുമ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കോട്ടിക്കുളം, ബേക്കല്‍, പള്ളിക്കര, കീഴൂര്‍ പ്രദേശങ്ങളില്‍ നിന്നു നിത്യേന നൂറുകണക്കിനു വള്ളങ്ങളാണ് മീന്‍ പിടുത്തത്തിനായി കടലില്‍ പോകുന്നത്. കടല്‍ക്ഷോഭത്തില്‍പെട്ട് വള്ളങ്ങളും വലകളും നഷ്ടപ്പെടുന്നതും ജീവന്‍ തന്നെ അപകടത്തിലാകുന്നതും പതിവായതോടെയാണ് ശാശ്വത പരിഹാരമെന്ന നിലയില്‍ ഫിഷിങ് ഹാര്‍ബര്‍ വേണമെന്ന ആവശ്യമുയര്‍ന്നത്. ഇതേതുടര്‍ന്ന് സംസ്ഥാന സര്‍കാര്‍ ഇതിന്റെ സാധ്യതാപഠനത്തിന് എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. ആശവര്‍കര്‍മാര്‍ക്കുള്ള വേതനം രണ്ടായിരം രൂപയായി വര്‍ധിപ്പിക്കണമെന്നും അങ്കണവാടി ജീവനക്കാര്‍ക്ക് സര്‍കാര്‍ പ്രഖ്യാപിച്ച ഓണറേറിയം എത്രിയും പെട്ടന്ന് വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
                         
Committee, Kasaragod, Kerala, News, CITU, CITU Uduma, Kottikulam Fishing Harbor, CITU Uduma Area Conference demands that start the construction work of Kottikulam Fishing Harbor immediately.

കോട്ടക്കുന്ന് ഓസ്‌ക് റെഡിസന്‍സി ഹോളില്‍ ജില്ലാ ജനറല്‍ സെക്രടറി ടി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ടി വി കൃഷ്ണന്‍ അധ്യക്ഷനായി. ടി വി പുഷ്പ രക്തസാക്ഷി പ്രമേയവും എ വി രവീന്ദ്രന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രടറി എം ഗൗരി പ്രവര്‍ത്താ റിപോര്‍ട് അവതരിപ്പിച്ചു. ജില്ലാ കമിറ്റിയംഗങ്ങളായ ടി നാരായണന്‍, മധുമുതിയക്കാല്‍, കെ ബാബു, കെസിഇയു ജില്ലാ സെക്രടറി കെ വി ഭാസ്‌കരന്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ടി സി സുരേഷ് സ്വാഗതവും കണ്‍വീനര്‍ ടി സുധാകരന്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: എം ഗൗരി (പ്രസിഡന്റ്), രത്നാകരന്‍ ബാര, എന്‍ വി ശ്രീധരന്‍, കെ ഷീബ (വൈസ് പ്രസിഡന്റ്), ഇ മനോജ്കുമാര്‍ (സെക്രടറി), വി ആര്‍ ഗംഗാധരന്‍, എ വി രവീന്ദ്രന്‍, ടി വി രവീന്ദ്രന്‍, ടി സുധാകരന്‍ (ജോയിന്റ് സെക്രടറി), എ ബാലകൃഷ്ണന്‍ (ട്രഷറര്‍).

Keywords: Committee, Kasaragod, Kerala, News, CITU, CITU Uduma, Kottikulam Fishing Harbor, CITU Uduma Area Conference demands that start the construction work of Kottikulam Fishing Harbor immediately.
< !- START disable copy paste -->

Post a Comment