Join Whatsapp Group. Join now!

Memorial Day | എപിജെ അബ്ദുല്‍ കാലാം ഓര്‍മ ദിനം ആചരിച്ചു

APJ Abdul Kalam Memorial Day marked at GHSS Patla#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പട്‌ല ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ യുപി വിഭാഗം എപിജെ അബ്ദുല്‍ കലാം ഓര്‍മ ദിനം ആചരിച്ചു

പട്‌ല: (my.kasargodvartha.com)
 പട്‌ല ഗവ. ഹയര്‍ സെകന്‍ഡറി  സ്‌കൂളില്‍ യുപി വിഭാഗം സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ എപിജെ അബ്ദുല്‍ കലാം ഓര്‍മ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
  
Kasaragod, Kerala, News, School, Students, Rememberance, APJ Abdul Kalam Memorial Day marked at GHSS Patla.

എപിജെ അബ്ദുല്‍ കലാം വേഷമണിഞ്ഞു വിദ്യാര്‍ഥികള്‍ ക്ലാസ്സ് മുറികളില്‍ എത്തി മറ്റ് വിദ്യാര്‍ഥികളോട് സംവദിച്ചത് ഏറെ കൗതുകകരമായി. എപിജെ അബ്ദുല്‍ കലാം ജീവചരിത്രം വീഡിയോ പ്രദര്‍ശനം, റോകറ്റ് നിര്‍മാണം, എപിജെ അബ്ദുല്‍ കലാം സ്മരണാഞ്ജലി, ക്വിസ്, കൊളാഷ് നിര്‍മാണം, പോസ്റ്റര്‍ രചന തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. പ്രധാന അധ്യാപകന്‍ പി ആര്‍ പ്രദീപ്, സ്റ്റാഫ് സെക്രടറി യു പ്രദീപ് കുമാര്‍, ലിജിന പി വി, ആശ ബാബു, എ എസ് എന്‍ പ്രസാദ്, രഞ്ജീഷ്, ഹിമ രതീഷ്, ഷാനി കെ ആര്‍, ശ്വേത കുമാരി, കെ ആരിഫ് സംസാരിച്ചു.


ഡോ. എ പി ജെ അബ്ദുല്‍ കലാമിന് ശ്രദ്ധാഞ്ജലി അർപിച്ച് പീപിള്‍സ് കോളജ് വിദ്യാര്‍ഥികള്‍

മുന്നാട്: പീപിള്‍സ് കോളജ് ബിബിഎ വിദ്യാര്‍ഥികള്‍ ഡോ. എ പി ജെ അബ്ദുല്‍ കലാം അനുസ്മരണ ദിനാചരണം 'ഇഗ്‌നീഷന്‍' നടത്തി.

അബ്ദുല്‍ കലാമിന്റെ ജീവിതകാലഘട്ടങ്ങളും നേട്ടങ്ങളും ഉള്‍പ്പെടുത്തി ചിത്രപ്രദര്‍ശനം, മിസൈല്‍ മാതൃക നിര്‍മാണം, പ്രശ്‌നോത്തരി, ചിത്രരചന മത്സരം എന്നിവ നടത്തി. 
  
Kasaragod, Kerala, News, School, Students, Rememberance, APJ Abdul Kalam Memorial Day marked at GHSS Patla.


പ്രശ്‌നോത്തരിയില്‍ ബികോം കംപ്യൂടര്‍ ആപ്ലികേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ എ കെ അശ്വതി, ബി ഐശ്വര്യ എന്നിവര്‍ ഒന്നാം സ്ഥാനവും ബികോം ഫിനാന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ എഡ്വിന്‍ തോമസ്, ഇ ശ്രീനേഷ്, എന്നിവര്‍ രണ്ടാം സ്ഥാനവും നേടി.

  
Kasaragod, Kerala, News, School, Students, Rememberance, APJ Abdul Kalam Memorial Day marked at GHSS Patla.


കാസര്‍കോട് കോഓപറേറ്റീവ് എഡ്യൂകേഷനല്‍ സൊസൈറ്റി ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഇ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപല്‍ ഡോ. സി കെ ലൂകോസ് അനുസ്മരണ പ്രഭാഷണം നടത്തി.

വകുപ്പുമേധാവി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ അധ്യക്ഷനായിരുന്നു. ബിന്ദു കെ നായര്‍, എ വിജയന്‍, കെ വി സജിത്ത്, എം ടി ബിജുമോന്‍, എം രാജേഷ് കുമാര്‍, കെ ഷജി, കെ നിഷ, അബ്ദുല്‍ റൗഫ് എന്നിവര്‍ സംസാരിച്ചു. ഹൈനസ് അബഹാം, ബെന്നറ്റ് കുര്യാകോസ്, മുഹമ്മദ് ലിയാഖത്തലി, സൂര്യദാസ്, വി നന്ദന, കെ എസ് സരിത, കെ സി ശ്രേയ, റിദിന്‍കൃഷ്ണന്‍, ഫാസില്‍ റഹ് മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
  
Kasaragod, Kerala, News, School, Students, Rememberance, APJ Abdul Kalam Memorial Day marked at GHSS Patla.

Keywords: Kasaragod, Kerala, News, School, Students, Rememberance, APJ Abdul Kalam Memorial Day marked at GHSS Patla.

Post a Comment