Join Whatsapp Group. Join now!

AIIMS Kasargod koottayma | എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ പുതിയ കമിറ്റി നിലവിൽ വന്നു; ഗണേശൻ അരമങ്ങാനം പ്രസിഡന്റ്‌, നാസർ ചെർക്കളം ജനറൽ സെക്രടറി, സലീം സന്ദേശം ചൗക്കി ട്രഷറർ, ശ്രീനാഥ് ശശി കോർഡിനേറ്റർ

New office bearers for AIIMS Kasargod koottayma, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com) എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ പുതിയ കമിറ്റി നിലവിൽ വന്നു. 2018 ൽ രൂപീകരിച്ച് വിവിധ സമരങ്ങളും പരിപാടികളുമായി മുന്നോട്ട് പോവുകയും 2021 മുതൽ കൂടുതൽ സജീവമാവുകയും ചെയ്ത കൂട്ടായ്മയാണിത്.
                          
News, Kerala, Kasaragod, Top-Headlines, Committee, President, Secretary, AIIMS Kasargod koottayma,  AIIMS, New office bearers, New office bearers for AIIMS Kasargod koottayma.

കാസർകോട് ജില്ലാ വ്യാപാര ഭവനിൽ ചേർന്ന കൂട്ടായ്മ ജനറൽ ബോഡി യോഗത്തിൽ മുൻ ചെയർമാനും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രടറിയുമായ കെ ജെ സജി അധ്യക്ഷത വഹിച്ചു. മുൻ ജനറൽ കൺവീനർ ഫറീന കോട്ടപ്പുറം സ്വാഗതവും സലീം സന്ദേശം ചൗക്കി നന്ദിയും പറഞ്ഞു. കൂട്ടായ്മ രജിസ്റ്റർ ചെയ്യാനും കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിക്ക് മുന്നിൽ ബാനർ മതിലും പ്രതിഷേധ മാർചും നടത്താനും യോഗം തീരുമാനിച്ചു.

പുതിയ ഭാരവാഹികൾ: ഗണേശൻ അരമങ്ങാനം (പ്രസിഡന്റ്‌), നാസർ ചെർക്കളം (ജനറൽ സെക്രടറി), സലീം സന്ദേശം ചൗക്കി (ട്രഷറർ), ശ്രീനാഥ് ശശി (കോർഡിനേറ്റർ). എക്സിക്യൂടീവ് യോഗം ചേർന്ന് മറ്റുഭാരവാഹികളെ തെരഞ്ഞെടുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Committee, President, Secretary, AIIMS Kasargod koottayma,  AIIMS, New office bearers, New office bearers for AIIMS Kasargod koottayma.
< !- START disable copy paste -->

Post a Comment