Join Whatsapp Group. Join now!

Laptops for students | എസ് സി ബിരുദ വിദ്യാർഥികൾക്ക് ലാപ്ടോപ് നൽകി കുമ്പള ഗ്രാമപഞ്ചായത്; ലക്ഷ്യം വിദ്യാഭ്യാസ പിന്നോക്കാവസ്ഥയിൽ നിന്നുള്ള മുന്നേറ്റം

Kumbala Grama Panchayat provided laptops to SC graduate students #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (my.kasargodvartha.com) വിദ്യാഭ്യാസ പിന്നോക്കാവസ്ഥയിൽ നിന്ന് പഞ്ചായത് പരിധിയിലെ എസ് സി വിഭാഗത്തിലെ വിദ്യാർഥികളെ വിദ്യാഭ്യാസ പുരോഗതിയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി കുമ്പള ഗ്രാമപഞ്ചായത് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി 2021 -22 വാർഷിക പദ്ധതിയിലുൾപെടുത്തി എസ് സി ബിരുദ വിദ്യാർഥികൾക്കായി ലാപ്ടോപുകൾ വിതരണം ചെയ്തു.
     
Kerala, Kasaragod, News, Top-Headlines, Panchayath, President, Secretary, Students, Laptop, Kumbla, Kumbala Grama Panchayat provided laptops to SC graduate students.

പഞ്ചായത് കോൺഫറൻസ് ഹോളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് യു പി ത്വാഹിറ യൂസുഫ് ലാപ്ടോപുകൾ വിതരണംചെയ്തു. വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൺ സബൂറ, നസീമ ഖാലിദ്, സെക്രടറി ഗീതാകുമാരി, എ എസ് മാത്യു, പഞ്ചായത് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

Keywords: Kerala, Kasaragod, News, Top-Headlines, Panchayath, President, Secretary, Students, Laptop, Kumbla, Kumbala Grama Panchayat provided laptops to SC graduate students.
< !- START disable copy paste -->

Post a Comment