Join Whatsapp Group. Join now!

Eid Edition | മഹാമാരിക്കാലത്തെ ഓര്‍മകളുമായി പെരുന്നാള്‍ പതിപ്പ്

ഉദുമ: (www.kasargodvartha.com) ഉദുമ പടിഞ്ഞാര്‍ ഒതവത്ത് സാംസ്‌ക്കാരിക വേദി പ്രസിദ്ധീകരിച്ച 'പീസ്' പെരുന്നാള്‍ പതിപ്പിന്റെ പ്രകാശനം ഓണ്‍ലൈനില്‍ നടന്നു. അബ്ദുല്ല കുഞ്ഞി ഹാജി സ്പീഡ് വേയാണ് പതിപ്പിന്റെ പ്രകാശനം നിര്‍വഹിച്ചത്. മഹാമാരിക്കാലത്ത് വിട പറഞ്ഞ ടി കെ അഹ് മദ് ശാഫി, കണ്ണാടി അബ്ദുല്ല, കെ വി ഇബ്രാഹിം, കെ വി അബ്ബാസ് കൂടാതെ പ്രദേശത്ത് കോവിഡ് ബാധിച്ച് വിടപറഞ്ഞവരടക്കമുള്ളവരുടെ സ്മരണകള്‍ നിലര്‍ത്തുന്ന ഓര്‍മ പുസ്തകമായിട്ടാണ് പെരുന്നാള്‍ പതിപ്പ് പുറത്തിറക്കിയത്.
   

Kerala, Kasaragod, News, Top-Headlines, Uduma, Covid, Eid, Book, Eid edition with memories of the pandemic.

അഹ് മദ് കൊപ്പല്‍ ചീഫ് എഡിറ്ററായും അബ്ദുര്‍ റഹ് മാന്‍ ബീഡി എഡിറ്ററുമായി പുറത്തിറക്കിയ പതിപ്പില്‍
പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ കോവിഡ് പശ്ചാത്തലത്തില്‍ ഗള്‍ഫ് ജീവിതം പ്രമേയമാക്കി എഴുതിയ കഥ ഹൃദയസ്പര്‍ശിയായി അനുഭവം വരച്ചുകാട്ടുന്നു.

കൂടാതെ മാങ്ങാട് രത്‌നാകരന്റെ നട്ടോര്‍മകള്‍, അബ്ദുല്ല കുഞ്ഞി ഹാജി സ്പീഡ് വേ എഴുതിയ 'വിടപറഞ്ഞു പോയവരുടെ ഓര്‍മക്കുറിപ്പുകള്‍' ഓര്‍മ പുസ്തകത്തെ ധന്യമാക്കുന്നു. ഇത്കൂടാതെ മുനവ്വറലി ശിഹാബ് തങ്ങളുടെ, നോമ്പോര്‍മ, രചന അബ്ബാസിന്റെ കളിയോര്‍മ, വിവിധ സൃഷ്ടികള്‍ ഉള്‍ക്കൊള്ളിച്ച് ഇറക്കിയ പതിപ്പ് കെട്ടിലും മട്ടിലും മികവ് പുലര്‍ത്തി.

Keywords: Kerala, Kasaragod, News, Top-Headlines, Uduma, Covid, Eid, Book, Eid edition with memories of the pandemic.

Post a Comment