Join Whatsapp Group. Join now!

മലബാറിലെ ആദ്യത്തെ ടൂറിസം കാരവൻ അവതരിപ്പിച്ച കാസർകോട്ടെ യുവ സംരഭകരുടെ ക്ലാപ് ഔട് സിഗ്നേചർ ശ്രദ്ധ നേടുന്നു

Kasargode Clap Out Signature of Young Entrepreneurs Gets Attention, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബേക്കൽ: (my.kasargodvartha.com 10.03.2022) മലബാറിലെ ആദ്യ ക്ലാപ് ഔട് സിഗ്നേചർ കാരവൻ കാസർകോട് ജില്ലയിൽ തുടങ്ങിയ യുവസംരഭകരായ കാസർകോട് ചെങ്കള സ്വദേശി ഖാലിദ് മുഹമ്മദ് ശാനും ഉപ്പള സ്വദേശി നൗഫൽ എ കെയും ശ്രദ്ധ പിടിച്ചുപറ്റുന്നു. സംസ്ഥാന ടൂറിസം വകുപ്പിന്റെ കാരവൻ ടൂറിസം പദ്ധതിയുടെ ഭാഗമായി മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇത് കാഞ്ഞങ്ങാട് ബേക്കൽ ക്ലബിൽ വെച്ച് ഉദ്ഘാടനം ചെയ്തത്. കോവിഡ് 19 മഹാമാരി വൻ തോതിൽ പ്രതിസന്ധി സൃഷ്ടിച്ചുവെങ്കിലും ചലെഞ്ച് ടൂറിസം എന്ന ആശയത്തോടെ വിനോദസഞ്ചാര മേഖല പ്രത്യേകിച്ച് ആഭ്യന്തര ടൂറിസം കൂടുതൽ ഉത്തേജിപ്പിക്കുന്നതിനാണ് കാരവൻ ഉൾപെടെയുള്ള പദ്ധതികൾ സർകാർ ആവിഷ്കരിച്ചത്.
                
News, Kerala, Kasaragod, Signature, oung Entrepreneurs, Bekal, Kasargode Clap Out Signature of Young Entrepreneurs Gets Attention.

ഈ പദ്ധതി പ്രഖ്യാപിച്ചപ്പോൾ തന്നെ ടൂറിസം വകുപ്പിനെ ബന്ധപ്പെട്ട ഖാലിദ് ശാൻ കാര്യങ്ങൾ അന്വേഷിച്ച് എത്തിയത് വകുപ്പ് മന്ത്രിയുടെ പേഴ്സനൽ അസിസ്റ്റന്റായ ഷിജിൻ പറമ്പത്തിന്റെ അടുത്തായിരുന്നു. പിന്നീട് ഷിജിൻ, ബേക്കൽ റിസോർട് ഡെവലപ്മെന്റ് കോർപറേഷന്റെ മാനജിംഗ് ഡയറക്ടറായി നിയമിതനായതോടെ ജില്ലയിലെ കാരവൻ ടൂറിസം ബിആർഡിസി എറ്റെടുത്ത് പ്രമോട് ചെയ്യാൻ തീരുമാനിച്ചു. അങ്ങിനെയാണ് ക്ലാപ് ഔട് സിഗ്നേചർ അദ്ദേഹത്തെ ബന്ധപ്പെട്ട് മലബാറിലെ ആദ്യത്തെ കാരവൻ ടൂറിസം വാഹനം രെജിസ്റ്റർ ചെയ്യുന്നത്.

2016 ലാണ് ഖാലിദ് ശാൻ സ്ഥാപകനും ചീഫ് എക്സിക്യൂടീവ് ഓഫീസറുമായി ക്ലാപ് ഔട് ഇവന്റ്സ് എന്ന സ്ഥാപനം തുടങ്ങുന്നത്. ഒരു വർഷം കഴിഞ്ഞ ശേഷം നൗഫൽ എ കെയെ കോ ഫൗൻഡറും ചീഫ് ഓപറേറ്റിംഗ് ഓഫീസറുമായി കൂടെ കൂട്ടി. തുടക്കത്തിൽ ഇവന്റുകൾ മാത്രം നടത്തിയിരുന്ന സ്ഥാപനം ഉപഭോക്താക്കുടെ വിശ്വാസവും പിന്തുണയും നേടി, മാനജ്മെന്റ് കൺസൾടൻസിയായി കൂടി പ്രവർത്തനമേഖല വ്യാപിപ്പിച്ചു.

ഈ സംരഭകർ മംഗ്ളുറു തൊക്കോട്ട് ദേശീയ പാതയ്ക്കഭിമുഖമായി യുവാക്കൾക്ക് വാരാന്ത്യങ്ങൾ ആഘോഷമയമാക്കാൻ ഇവന്റ് ഗ്രാം തുടങ്ങി ആദ്യത്തെ ടൂറിസം സംരഭത്തിന് തുടക്കം കുറിച്ചു. ഫുഡ് സ്ട്രീറ്റും, ഇവന്റ് വെന്യൂ, ഇവന്റ് സ്പോട്, സ്ട്രീറ്റ് പാർക് എന്നിവ ഭംഗിയായി സെറ്റ് ചെയ്ത സംരഭം ശ്രദ്ധേയമായി മാറി. കൊച്ചിയിൽ സെലബ്രിറ്റി മാനജ്മെന്റ് കൂടി കൂട്ടിച്ചേർത്ത് വിപുലപ്പെടുത്തിയ ക്ലാപ് ഔട് ഓഫീസ് സിനിമാ താരം സണ്ണി വെയ്ൻ ലേമെറഡിയൻ ഹോടെലിൽ വെച്ച് ഉദ്ഘാടനം ചെയ്തു.

അതിനിടയിലാണ് സലാം സിഗ്നേചർ തുടങ്ങിവെച്ച മഞ്ചേശ്വരം ഹൊസംഗഡി മിയാപദവിലെ റിസോർട് പദ്ധതി ഇവർ ഏറ്റെടുത്ത് പൂർത്തിയാക്കി റിസോർട് ആക്കി മാറ്റുന്നത്. സ്വിമിംഗ് പൂളോട് കൂടി നല്ല ഭംഗിയിൽ സജ്ജീകരിച്ച റിസോർടിൽ 10 മുറികളാണുള്ളത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ റിസോർട് സന്ദർശകരുടെ ഇഷ്ടപ്പെട്ട ഇടമായി മാറി. മംഗ്ളുറു, കാസർകോട് എന്നിവിടങ്ങളിൽ നിന്നും 30 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. അറിയപ്പെടാത്ത ജില്ലയിലെ ഭംഗിയുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതിനായി കാസർകോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൻസിലിന് വേണ്ടി ഖാലിദ് ശാൻ സാജന്യ സേവനം നൽകി വരുകയാണ്.

കാസ്റോ കാറ്ററിംഗ് എന്ന പേരിൽ കാസർകോട്ടും മംഗ്ളൂറിലും കാറ്ററിംഗ് മേഖലയിലേക്ക് കടന്ന ഇവരുടെ സ്ഥാപനം ചിത്താരിയിലെ ബംഗ്ലോ റെസ്റ്റോറന്റിൽ കാസ്റോ എന്ന പേരിൽ മിനി റെസ്റ്റോറന്റ് തുടങ്ങിയിട്ടുണ്ട്. കശ്മീരിലേക്കും മണാലിയിലേക്കും യാത്രകളും ഇവർ സംഘടിപ്പിക്കുന്നു.

സീതാംഗോളിയിൽ ക്ലാപ് ഔട് ബേക്കൽ വാലി എന്ന പേരിൽ പാർക് തുടങ്ങാനുളള ശ്രമത്തിലാണ് ഇരുവരും. ഇലക്ട്രോണിക് എക്സ്പോ, കരാടെ ഫിറ്റ്നസ് സെന്റർ, മീറ്റിംഗ് റൂം , മീറ്റിംഗ് വെന്യൂ, ഷടിൽ ഇൻഡോർ കോർട് എന്നിവ പാർകിൽ സൃഷ്ടിച്ചെടുക്കുകയാണെന്ന് ഖാലിദ് ശാൻ കാസർകോട് വാർത്തയോട് പറഞ്ഞു.

മലബാറിലെ ആദ്യത്തെ ടൂറിസ്റ്റ് കാരവൻ ടൂറിസ്റ്റുകൾക്കായി ഇറക്കി കാസർകോട്ടെ ഈ യുവ സംരഭകരുടെ വിജയഗാഥ തുടരുകയാണ്. ഇനിയും കാസർകോടിന്റെ അനന്തമായ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താനായി യുവാക്കൾ മുന്നാട്ട് വരണമെന്നാണ് ഇവർ പറയുന്നത്.

Keywords: News, Kerala, Kasaragod, Signature, oung Entrepreneurs, Bekal, Kasargode Clap Out Signature of Young Entrepreneurs Gets Attention.
< !- START disable copy paste -->

Post a Comment