Join Whatsapp Group. Join now!

ദേശീയ അധ്യാപക അവാർഡ് ജേതാവ് കാഞ്ഞങ്ങാട്ടെ ആർടിസ്റ്റ് ടി രാഘവൻ നിര്യാതനായി

T Raghavan of Kanhangad passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 02.02.2022) ദേശീയ അധ്യാപക അവാർഡ് ജേതാവ് കാഞ്ഞങ്ങാട് സൗത് പത്മയിൽ ആർടിസ്റ്റ് ടി രാഘവൻ (80) നിര്യാതനായി. നീലേശ്വരം രാജാസ് ഹൈസ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തലശേരി സി വി ബാലൻ നായരുടെ കീഴിൽ രണ്ടുവർഷത്തെ ചിത്രകലാപഠനം നടത്തിയ ശേഷം 1961 ൽ ചിത്രകലാ അധ്യാപകനായി ഹൊസ്ദുർഗ് ഗവ. സ്കൂളിലായിരുന്നു നിയമനം.

T Raghavan of Kanhangad passed away, Kerala, Kasaragod, Kanhangad, News, Top-Headlines, Obituary, Died.

1995 ൽ വിരമിച്ചു. 1991 ലാണ് ദേശീയ അധ്യാപക പുരസ്‌കാരം ലഭിച്ചത്. കേരളാ ലളിതാ കലാ അകാഡെമിയിൽ നിർവാഹക സമിതി അംഗമായിരുന്നു. 1957ല്‍ തിരുവനന്തപുരത്ത് നടന്ന ആദ്യ സംസ്ഥാന യുവജനോത്സവത്തില്‍ രാജാസ് സ്‌കൂളിനെ പ്രതിനിധീകരിച്ച് നാടകോത്സവത്തില്‍ പങ്കെടുത്തിരുന്നു. 1991 ല്‍ കേരള കാര്‍ടൂൻ അകാഡെമിയുടെ സാജന്‍ കുടുമ്പുലാല്‍ അവാര്‍ഡ്, റോടറി ക്ലബ് പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിരുന്നു. 16 ഓളം നാടകങ്ങളിലും വേഷമിട്ടിരുന്നു.

ഡിസ്ട്രിക്ട് ബോർഡ് മെമ്പറായിരുന്ന ചാത്തു - പാർവതിയമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ: സി പത്മിനി.

മക്കൾ: പത്മരാജ് (ചിത്രകല അധ്യാപകൻ), പ്രസീത (ഹയർസെകൻഡറി സ്കൂൾ അധ്വാപിക).

Keywords: T Raghavan of Kanhangad passed away, Kerala, Kasaragod, Kanhangad, News, Top-Headlines, Obituary, Died,Teacher, Award.

< !- START disable copy paste -->

Post a Comment