Join Whatsapp Group. Join now!

സാമൂഹിക തിന്മകൾക്കുമെതിരെ മതപണ്ഡിതർ രംഗത്തിറങ്ങണമെന്ന് പേരോട് അബ്ദുർ റഹ്‌മാൻ സഖാഫി; 'ധൂർത്തും അനാചാരങ്ങളും വിവാഹം പോലുള്ള പുണ്യ ചടങ്ങുകളെപ്പോലും മലീമസമാക്കുന്നു'; സമസ്ത ജില്ലാ പണ്ഡിത ശിൽപശാല നടത്തി

Perod Abdur-Rahman Saqafi called on religious scholars to respond to the growing social evils#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 16.02.2022) വർധിച്ചുവരുന്ന സാമൂഹിക തിന്മകൾക്കുമെതിരെ മതപണ്ഡിതർ പ്രതികരിക്കണമെന്ന് സമസ്ത കേന്ദ്ര മുശാവറ സെക്രടറി പേരോട് അബ്ദുർ റഹ്‌മാൻ സഖാഫി പറഞ്ഞു. സമസ്ത ജില്ല മുശാവറ ദേളി സഅദിയ്യയിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

  
Kasaragod, Kerala, News, Samastha, Perod Abdur-Rahman Saqafi called on religious scholars to respond to the growing social evils.



'ലഹരി സമൂഹത്തിൻ്റെ വലിയ ശാപമായി മാറിയിരിക്കുന്നു. ധൂർത്തും അനാചാരങ്ങളും വിവാഹം പോലുള്ള പുണ്യ ചടങ്ങുകളെപ്പോലും മലീമസമാക്കുന്നു. മഹല്ല് നേതൃത്വവും മതപണ്ഡിതരും കൈ കോർത്ത് ശക്തമായി ബോധവത്കരണം നടത്തുകയാണ് പരിഹാരം. പുതിയ കാലത്തോട് സംവദിക്കാൻ പണ്ഡിതർ കരുത്താർജിക്കണം' - പേരോട് അബ്ദുർ റഹ്‌മാൻ സഖാഫി കൂട്ടിച്ചേർത്തു.

യുക്തിവാദം, മതനിരാസം, ലിബറലിസം തുടങ്ങിയ മതവിരുദ്ധ ആശയങ്ങൾക്കെതിരെ ശിൽപശാല പ്രബോധകർക്ക് അവബോധം നൽകി. ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ അധ്യക്ഷത വഹിച്ചു . മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി, ഫൈസൽ അഹ്സനി രണ്ടത്താണി തുടങ്ങിയവർ വിവിധ സെഷനുകളിൽ വിഷയാവതരണം നടത്തി. കെ പി ഹുസൈൻ സഅദി കെ സി റോഡ് ആമുഖ പ്രഭാഷണം നടത്തി.

ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മൊയ്തു സഅദി ചേരൂർ, വൈ എം അബ്ദുർ റഹ്‌മാൻ അഹ്സനി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി തുടങ്ങിയവർ സംസാരിച്ചു. എം എ അബ്ദുൽ ഖാദർ മുസ്ലിയാരുടെ മഖാം സിയാറതിന് സയ്യിദ് ജലാലുദ്ദീൻ തങ്ങൾ നേതൃത്വം നൽകി. കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി സ്വാഗതം പറഞ്ഞു.


Keywords: Kasaragod, Kerala, News, Samastha, Perod Abdur-Rahman Saqafi called on religious scholars to respond to the growing social evils.


< !- START disable copy paste -->

Post a Comment