Join Whatsapp Group. Join now!

വിമാനത്താവളത്തിൽ നടക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്ന് കെഎംസിസി; ബെള്ളൂർ പഞ്ചായത് കമിറ്റി രൂപവൽകരിച്ചു

KMCC Bellur Panchayat Committee formed
ദുബൈ: (my.kasargodvartha.com 10.02.2022) വിമാനത്താവളങ്ങളിൽ നടത്തുന്ന റാപിഡ് ടെസ്റ്റിന്റെ പേരിലുള്ള പകൽ കൊള്ളക്ക് പുറമേ പ്രവാസികളുടെ ലഗേജ് കൊള്ളയടിക്കുന്ന പ്രവണതയും കൂടി വരുന്നത് അത്യന്തം അപലപനീയവും ഖേദകരവുമാണെന്ന് ദുബൈ കെഎംസിസി ബെള്ളൂർ പഞ്ചായത് കമിറ്റി രൂപീകരണ യോഗം പ്രസ്താവിച്ചു.

  
Kasaragod, News, Panchayath, Committee, President, Secretary, KMCC, Dubai, KMCC Bellur Panchayat Committee formed.



ബശീർ കിന്നിംഗാർ അധ്യക്ഷത വഹിച്ചു. ദുബൈ കെഎംസിസി കാസർകോട് മണ്ഡലം സീനിയർ വൈസ് പ്രസിഡന്റ് സുബൈർ അബ്ദുല്ല യോഗം ഉദ്ഘാടനം ചെയ്തു. എൻ എച് അബ്ബാസ് മുസ്‌ലിയാർ പ്രാർഥന നടത്തി. സുബൈർ കയർപദവ്‌ സ്വാഗതം പറഞ്ഞു. ശാഫി ചെർക്കളം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വൈ ഹനീഫ കുമ്പഡാജെ, കെ എച്. ഇബ്രാഹിം കിന്നിംഗാർ, അസീസ് കിന്നിംഗാർ, കെ കെ തഹ്‌സീർ, സിദ്ദീഖ് ബജം സംസാരിച്ചു. എ ബി അശ്റഫ് നന്ദി പറഞ്ഞു.

ഭാരവാഹികൾ: ബശീർ കിന്നിംഗാർ, എൻ എച് അബ്ബാസ് പള്ളപ്പാടി (ഉപദേശക സമിതി അംഗങ്ങൾ), ലത്വീഫ് പള്ളപ്പാടി (പ്രസിഡന്റ്), അബ്ദുൽ അസീസ് കെ എച്, ശാഫി സി ഐ, കബീർ ജി കെ (വൈസ് പ്രസിഡന്റുമാർ), സുബൈർ കയർപദവ് (ജനറൽ സെക്രടറി), തഹ്‌സീർ കെ കെ, നൗശാദ് പള്ളപ്പാടി, സിദ്ദീഖ് ബജം (സെക്രടറി), അശ്റഫ് എ ബി (ട്രഷറർ), റശീദ് ഒ പി, റഫീഖ് പള്ളപ്പാടി, റശീദ് അലി കിന്നിംഗാർ, ശരീഫ് ബദ്രിയ, റശീദ് എഡോണി, ബശീർ ജി ഐ, അസ്കർ കിന്നിംഗാർ (വർകിങ് കമിറ്റി അംഗങ്ങൾ).


Keywords: Kasaragod, News, Panchayath, Committee, President, Secretary, KMCC, Dubai, KMCC Bellur Panchayat Committee formed.


Post a Comment