Join Whatsapp Group. Join now!

അപൂർവ ജനിതക രോഗം ബാധിച്ച 20 കാരി ചികിത്സയ്ക്കായി കനിവ് തേടുന്നു

Young woman seeks financial assistance#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 29.01.2022) അപൂർവ ജനിതക രോഗം ബാധിച്ച 20 കാരി ചികിത്സയ്ക്കായി കനിവ് തേടുന്നു. കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ യുവതിയാണ് സ്‌പൈനൽ മസ്കുലാർ അട്രോഫിയെന്ന രോഗം ബാധിച്ച് പ്രയാസം നേരിടുന്നത്. മികച്ച ചികിത്സ ലഭ്യമാക്കിയാൽ രോഗം ഭേദമാകുമെന്നാണ് വിദഗ്ധ ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. ഇതിന് കോടികളാണ് വേണ്ടിവരിക. മാസം ആറ് ലക്ഷം രൂപ മരുന്നിന് മാത്രമായി വേണം. ഇതിനോടകം തന്നെ കുടുംബം ചികിത്സയ്ക്കായി ലക്ഷങ്ങൾ ചിലവഴിച്ചിട്ടുണ്ട്.

  
Kasaragod, Kanhangad, Kerala, News, Share, Help, Needs Help, Young woman seeks financial assistance.



ഇത്രയും ചികിത്സാ ചെലവുകൾ താങ്ങാനുള്ള സാമ്പത്തിക നില കുടുംബത്തിനില്ല. സമ്പാദ്യമെല്ലാം മകളുടെ ചികിത്സയ്ക്കായി ചെലവഴിച്ച പിതാവ് ഇപ്പോൾ അപകടത്തിൽ കാലിന് പരിക്കേറ്റ് ചികിത്സയിലാണ്. നേരത്തെ പ്രവാസിയായിരുന്ന ഇദ്ദേഹം അതെല്ലാം അവസാനിപ്പിച്ച് ഇപ്പോൾ ഓടോറിക്ഷ ഓടിച്ചാണ് ജീവിതം പുലർത്തുന്നത്.

യുവതിയുടെ ചികിത്സയ്ക്കായി നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ചെയർമാനായി സഹായ കമിറ്റിക്ക് നാട്ടുകാർ രൂപം നൽകിയിട്ടുണ്ട്. നന്മ വറ്റാത്ത മനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. അകൗണ്ട് നമ്പർ വിവരങ്ങൾ താഴെ.

A/c No: 10700200012535

IFSC Code: FDRL 0001070

Bank: Federal Bank Nileshwar

Google pay: 9847638789



കൂടുതൽ വിവരങ്ങൾക്ക്:

പി പി മുഹമ്മദ് റാഫി - 9961109923,
സി രവീന്ദ്രൻ (കൺവീനർ) - 9895633212
വി സി അബ്ദുല്ല സഅദി (ട്രഷറർ) - 8078168518


Keywords: Kasaragod, Kanhangad, Kerala, News, Share, Help, Needs Help, Young woman seeks financial assistance.

< !- START disable copy paste -->

Post a Comment