കാസർകോട്: (my.kasargodvartha.com 23.01.2022) സാന്ത്വനം ഇലക്ട്രീഷ്യൻ കൂട്ടായ്‌മയുടെ നവീകരിച്ച ജില്ലാ കമിറ്റി ഓഫീസ് എം ജി റോഡിലെ സിൽവർ ആർകേട് ബിൽഡിംഗിൽ മന്ത്രി അഹ്‌മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ അസിസ്റ്റന്റ് ഇലക്ട്രികൽ ഇൻസ്‌പെക്ടർ ശാഹുൽ ഹമീദിനെ മൊമെന്റോ നൽകി ആദരിച്ചു.
പ്രസിഡന്റ് അബൂബകർ എരുതും കടവ് അധ്യക്ഷത വഹിച്ചു. ചെയർമാൻ ശരീഫ് മല്ലം, ഹാശിം ഉളിയത്തടുക്ക, റശീദ് ചെമ്പിരിക്ക, മുഹമ്മദ് കുഞ്ഞി കന്യപ്പാടി, ഹമീദ് ബേക്കൂർ, ടി എച് അബ്ദുല്ല, അസീസ് കടപ്പുറം, ഹാരിസ് ടി എ സംസാരിച്ചു. ബഷീർ നെല്ലിക്കുന്ന് നന്ദി പറഞ്ഞു.
ജില്ലയിലെ നിർധനരായ കുടുംബങ്ങളെ കണ്ടെത്തി സൗജന്യമായി വൈദ്യുതീകരണ പ്രവൃത്തികൾ ചെയ്തു കൊടുക്കുന്നതടക്കമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലും മറ്റും മുന്നിട്ട് നിൽക്കുന്ന ജില്ലയിലെ ഇലക്ട്രീഷ്യൻമാരുടെ കൂട്ടായ്മയാണിത്.
Keywords: Award, Committee, Kasaragod, Kerala,News, President, Secretary, Minister Ahmad Devarkovil inaugurated renovated District Committee Office of Electricians community.