Join Whatsapp Group. Join now!

മൊയ്തീൻ ഹാജി ചാലയുടെ നിര്യാണത്തിൽ അനുശോചിച്ചു; ആദർശ രാഷ്ട്രീയത്തെ മാറോട് ചേർത്ത് വെച്ച നേതാവായിരുന്നുവെന്ന് എം എ ലത്വീഫ്

Condolences on the death of Moideen Haji Chala #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസർകോട്: (my.kasargodvartha.com 05.01.2022) ആദർശ രാഷ്ട്രീയത്തെ മാറോട് ചേർത്ത് വെച്ച നേതാവായിരുന്നു മൊയ്‌തീൻ ഹാജി ചാലയെന്ന് ഐഎൻഎൽ സംസ്ഥാന സെക്രടറി എം എ ലത്വീഫ് പറഞ്ഞു. കാസർകോടിന്റെ രാഷ്ട്രീയ രംഗത്ത് പ്രലോഭനങ്ങൾക്ക് വഴങ്ങാതെ തൻ്റെ നിലപാടിൽ ഉറച്ച് നിന്ന നിഷ്കളങ്കനും നിസ്വാർഥ വ്യക്തിത്വത്തിൻ്റെ ഉടമയുമായിരുന്ന മൊയ്‌തീൻ ഹാജിയുടെ വിയോഗത്തിലൂടെ പാർടിക്കും സമൂഹത്തിനും ശക്തനായൊരു പോരാളിയെയാണ് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

  
Condolences on the death of Moideen Haji Chala, Kerala, Kasaragod,Top-Headlines, News, Condolence, State, Committee, President, Congress, CPI, Eriyal, Secretary, Moideen haji, Death.



ഐ എൻ എൽ കാസർകോട് മണ്ഡലം കമിറ്റി സംഘടിപ്പിച്ച അനുശോചനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഹാരിസ് ബെഡി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രടറി അസീസ് കടപ്പുറം, ശാഹുൽ ഹമീദ് (കോൺഗ്രസ്), ഹസൈനാർ (സിപിഐ), അബ്‌ദുർ റഹ്‌മാൻ ബാങ്കോട് (ജനതാദൾ എസ്), അബ്ദുല്ല നാഷനൽ (കേരളാ കോൺഗ്രസ് ജെ), മുസ്ത്വഫ തോരവളപ്പ്, സി എം എ ജലീൽ, മുനീർ കണ്ടാളം, സിദ്ദീഖ് ചെങ്കള, ഉമൈർ തളങ്കര, കുഞ്ഞാമു നെല്ലിക്കുന്ന്, ശാഫി സന്തോഷ് നഗർ, അഹ്‌മദ്‌ മിഅറാജ്, നജീബ് നായന്മാർമൂല തുടങ്ങിയവർ സംസാരിച്ചു. ഖലീൽ എരിയാൽ സ്വാഗതവും ഹനീഫ് കടപ്പുറം നന്ദിയും പറഞ്ഞു.

ഐഎൻഎൽ നേതാക്കൾ അനുശോചിച്ചു

കാസർകോട്: മൊയ്‌തീൻ ഹാജിയുടെ നിര്യാണത്തിൽ ഐഎൻഎൽ അഖിലേന്ത്യ പ്രസിഡണ്ട് പ്രൊഫ. മുഹമ്മദ് സുലൈമാൻ, കേരള തുറമുഖ വകുപ്പ് മന്ത്രി അഹ്‌മദ്‌ ദേവർ കോവിൽ, സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ പി അബ്ദുൽ വഹാബ്, ജനറൽ സെക്രടറി ഖാസിം ഇരിക്കൂർ, ട്രഷറർ ഹംസ ഹാജി, അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് കെ എസ് ഫഖ്‌റുദ്ദീൻ, സംസ്ഥാന സെക്രടറി എം എ ലത്വീഫ്, ജില്ലാ പ്രസിഡണ്ട് മൊയ്തീൻ കുഞ്ഞി കളനാട്, ജനറൽ സെക്രടറി അസീസ് കടപ്പുറം, ട്രഷറർ മുഹമ്മദ് മുബാറക് ഹാജി, അബ്ദുർ റഹ്‌മാൻ മാസ്റ്റർ, മുസ്ത്വഫ തോരവളപ്പ്, ഹാരിസ് ബെഡി, ഖലീൽ എരിയാൽ, കുഞ്ഞാമു നെല്ലിക്കുന്ന്, ഹനീഫ് തുരുത്തി, ഉമൈർ തളങ്കര, റഹീം ബെണ്ടിച്ചാൽ, അഡ്വ. ശൈഖ്‌ ഹനീഫ്, പി എച് ഹനീഫ്, സിദ്ദീഖ് ചെങ്കള, സിഎംഎ ജലീൽ, ഹനീഫ് കടപ്പുറം, മുനീർ കണ്ടാളം, ഹസീന ടീചെർ, ജമീല ടീചെർ, എൽ സുലൈഖ, കുഞ്ഞാവുട്ടി ഖാദർ, ഫാറൂഖ്, ത്വാഹിറലി പുറപ്പാട്, സത്താർ കുന്നിൽ, ഖാദർ ആലംപാടി, മുസ്ത്വഫ എരിയാൽ, മനാഫ് കുന്നിൽ, എൻ എം അബ്ദുല്ല, ഇ കെ റശീദ്, ഹനീഫ് അറബി തുടങ്ങിയവർ അനുശോചിച്ചു.

Keywords: Condolences on the death of Moideen Haji Chala, Kerala, Kasaragod,Top-Headlines, News, Condolence, State, Committee, President, Congress, CPI, Eriyal, Secretary, Moideen haji, Death.
< !- START disable copy paste -->

Post a Comment