നയങ്ങളിലൊന്നാണ്. ബേഠി ബചാവോ ബേഠി പഠാവോ, സുകന്യ സമൃദ്ധി പദ്ധതികൾ പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ളതാണ്. ഉജ്വല സൗജന്യ ഗ്യാസ് കണക്ഷൻ, എല്ലാ വീടുകളിലും ശൗചാലയങ്ങൾ, ജൽ ജീവൻ മിഷൻ പദ്ധതികളെല്ലാം തന്നെ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്താൻ പോന്നതാണ്.
2019 നും 2021 നും ഇടയ്ക്ക് നടന്ന ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം ചരിത്രത്തിൽ ആദ്യമായി സ്ത്രീകളുടെ അനുപാതം പുരുഷൻമാരുടേതിനെ മറികടന്നു. സമസ്ത മേഖലകളിലും സ്ത്രീകളുടെ മുന്നേറ്റം പ്രകടമായി കൊണ്ടിരിക്കുന്നു.
കേരളത്തിൽ ജെൻഡെർ ന്യൂട്രാലിറ്റി നടപ്പാക്കാൻ യൂനിഫോം ഏകീകരണമെന്നാണ് ചിലർ വാദിക്കുന്നത്. ജെൻഡെർ ന്യൂട്രാലിറ്റി എന്നതിനപ്പുറം പെൺകുട്ടികൾക്ക് സൗകര്യപ്രദവും സുരക്ഷിതത്വവും കാലാവസ്ഥയ്ക്ക് അനുയോജ്യവുമായ യൂനിഫോം എന്നതായിരിക്കണം സർകാരിൻ്റെയും അധ്യാപക - രക്ഷാകർതൃസമിതികളുടെയും ലക്ഷ്യം.
ഏറെ വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ വനിതാ പൊലീസ് യൂനിഫോം പരിഷ്കരണവും സ്കൂളുകളിൽ അധ്യാപികമാരുടെ വസ്ത്രവും ഏറെ ചർച ചെയ്യപ്പെട്ടതും അവരുടെ ജോലിക്കനുയോജ്യമായ വസ്ത്രം ധരിക്കാൻ അനുമതി നൽകിയതും ഇന്ന് യൂനിഫോം ഏകീകരണത്തെ ജെൻഡെർ ന്യൂട്രാലിറ്റി എന്ന് കൊട്ടിഘോഷിക്കുന്നവർ മറന്നു പോകുന്നു. നൂറുശതമാനം സാക്ഷരത നേടിയ സംസ്ഥാനം എന്ന് അഭിമാനിക്കുമ്പോൾ തന്നെയും ഒരു വനിതാ മുഖ്യമന്ത്രിയെ ലഭിക്കാൻ യോഗമില്ലാത്ത സമൂഹമാണ് കേരളത്തിലേതെന്നും ധനഞ്ജയൻ മധൂർ കൂട്ടിച്ചേർത്തു.
Keywords: News, Kerala, Kasaragod, Top-Headlines, President, Yuva Morcha, Marriage, Government, Yuva Morcha says raising age of marriage for girls is bold decision.
< !- START disable copy paste -->