കാസർകോട്: (my.kasargodvartha.com 25.12.221) ഉത്തരാഖണ്ഡിൽ നടക്കുന്ന 31-ാമത് ദേശീയ സബ് ജൂനിയര്‍ കബഡി ചാംപ്യൻഷിപിൽ മത്സരിക്കാൻ കാസർകോട്ടെ രണ്ട് വിദ്യാർഥികൾ. യംഗ് ബ്രദേഴ്സ് അരമങ്ങാനത്തിന്റെ താരങ്ങളായ അരുൺ ടിയും ജിഷ്ണുവുമാണ് ജേഴ്സി അണിയുന്നത്.
പുരുഷോത്തമന്‍ - ഇന്ദിര ദമ്പതികളുടെ മകനായ അരുൺ ടി, തളങ്കര ജി എം വി എച് എസ് എസിലെ പ്ലസ് വൺ വിദ്യാർഥിയാണ്. കെ ടി ചന്ദ്രൻ - ലീല കെ എൻ എന്നിവരുടെ മകനായ ജിഷ്ണു, ചെമനാട് ജി എച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.
ശരത് കുമാര്‍ പെരുമ്പളയാണ് പരിശീലകൻ. ഉത്തരാഖണ്ഡിലെ ഉത്തം സിംഗ് നഗറിൽ ഡിസംബർ 28,29,30,31 തീയതികളിലാണ് ചാംപ്യൻഷിപ് നടക്കുന്നത്.
Keywords: Kerala, Kasaragod, News, Top-Headlines, Kabbadi, Sports, Students, Two students from Kasargod selected for National Sub Junior Kabaddi Championship.
< !- START disable copy paste -->