Join Whatsapp Group. Join now!

എസ് ഇ യു സംസ്ഥാന സമ്മേളനത്തിന് കാസർകോട്ട് തുടക്കമായി

SEU State Conference begins#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 26.12.2021) കാസർകോട് മുൻസിപൽ കോൻഫറൻസ് ഹോളിൽ (ചെർക്കളം അബ്ദുല്ല നഗർ) നടക്കുന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ് ഇയു) സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. തുടക്കം കുറിച്ച് സംസ്ഥാന പ്രസിഡൻ്റ് എ എം അബൂബകർ പതാക ഉയർത്തി. മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല, എസ് ഇ യു സംസ്ഥാന ജനറല്‍ സെക്രടറി സിബി മുഹമ്മദ്, ട്രഷറര്‍ റശീദ് കെ എം, നാസര്‍ നങ്ങാരത്ത്, പി ഐ നൗശാദ്, അബ്ദുല്ല അരയന്‍കോട്, ആമിര്‍ കോഡൂര്‍, എം എ മുഹമ്മദലി, റാഫി പോത്തന്‍കോട്, ഒ എം ശഫീഖ്, സി എം അസ്‌കര്‍, ടി എ സലിം, അബ്ദുർ റഹ്‌മാന്‍ നെല്ലിക്കട്ട, പി സിയാദ്, മുഹമ്മദലി കെഎന്‍പി സംബന്ധിച്ചു.
 
SEU State Conference begins

തിങ്കളാഴ്ച രാവിലെ പത്തിന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരിക്കും. എൻ എ നെല്ലിക്കുന്ന് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും. 11.30 ന് സെമിനാർ രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്യും. രണ്ട് മണിക്ക് അവകാശ ധ്വംസനം തുടർക്കഥയാകുമ്പോൾ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്യും. 4.30 ന് സമാപന സമ്മേളനം മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്യും.

Keywords: Kerala, News, Muslim League, Kasaragod, SEU, State Conference, SEU State Conference begins.
< !- START disable copy paste -->

Post a Comment