Join Whatsapp Group. Join now!

കളിസ്ഥലം നഷ്ടപ്പെടുന്നു; കെ റെയിൽ പദ്ധതിക്കെതിരെ തൃക്കരിപ്പൂർ ടൗണിലെ മിനി സ്റ്റേഡിയത്തിൽ പ്രതിരോധ വലയം തീർത്ത് പ്രതിഷേധം

Protest against K Rail project at Thrikkarippur Mini Stadium#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃക്കരിപ്പൂർ: (my.kasargodvartha.com 22.12.2021) ദേശീയ, അന്തർ ദേശീയ ഫുട്ബോൾ താരങ്ങൾ കളിച്ചു വളർന്ന തൃക്കരിപ്പൂർ മിനി സ്റ്റേഡിയത്തിന്റെ ഒരു ഭാഗമടക്കം ഇല്ലാതാക്കുന്ന കെ റെയിൽ പദ്ധതിക്കെതിരെ തൃക്കരിപ്പൂർ ഗവ. ഹയർ സെകൻഡറി സ്കൂൾ മിനി സ്റ്റേഡിയത്തിൽ പ്രതിരോധ വലയം തീർത്തു.

കെ റെയിൽ സർവേയിൽ മിനി സ്റ്റേഡിയം നഷ്ടപ്പെടുന്ന വിധം കുറ്റിയിട്ടിരുന്നു. ജനപ്രതിനിധികളും കളിക്കാരും കായിക സംഘടനാ ഭാരവാഹികളും നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും മൈതാനി സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്തു.

Protest against K Rail project at Thrikkarippur Mini Stadium

തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു. എൻ സുകുമാരൻ അധ്യക്ഷത വഹിച്ചു. കെ വി രാഘവൻ, ഉറുമീസ് തൃക്കരിപ്പൂർ, ടി എസ് നജീബ്, ഇ ശശിധരൻ, ഫാഇസ് ബീരിച്ചേരി, കെ രാജൻ, വി വി അബ്ദുല്ല, വി കെ രവീന്ദ്രൻ, കെ വി മുകുന്ദൻ, ഇബ്രാഹിം തട്ടാണിച്ചേരി, ടി മാധവൻ, എൻ സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.

Keywords: Kerala, News, Kasaragod, K Rail, Thrikkarippur, Protest, Play Ground, Protest against K Rail project at Thrikkarippur Mini Stadium.
< !- START disable copy paste -->

Post a Comment