Join Whatsapp Group. Join now!

ബാവിക്കര കുടിവെള്ള പദ്ധതി ഉടൻ കമീഷൻ ചെയ്യണമെന്ന് മുസ്ലിം ലീഗ്

Muslim League demands immediate commissioning of Bavikkara drinking water project#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുളിയാർ: (my.kasargodvartha.com 25.12.2021) തദ്ദേശ വാസികൾക്ക് കൂടി ശുദ്ധജല ലഭ്യത ഉറപ്പു വരുത്തി പ്രവൃത്തി പൂർത്തീകരിച്ച ബാവിക്കര കുടിവെള്ള പദ്ധതി ഉടൻ കമീഷൻ ചെയ്യണമെന്ന് ബോവിക്കാനം പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. വാർഡ് മുസ്ലിം ലീഗ് സമ്മേളനം ജനുവരി ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ നടത്താനും യോഗം തീരുമാനിച്ചു.
 
Muslim League demands immediate commissioning of Bavikkara drinking water project

പ്രസിഡണ്ട് കെ അബ്ദുൽ ഖാദർ കുന്നിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി ഹംസ പന്നടുക്കം സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഖാലിദ് ബെള്ളിപ്പാടി, മൻസൂർ മല്ലത്ത്, സിദ്ദീഖ് ബോവിക്കാനം, മുക്രി അബ്ദുൽ ഖാദർ ഹാജി, ശരീഫ് പന്നടുക്കം, അബൂബകർ ചാപ്പ, ഉമർ ബെള്ളിപ്പാടി, മൊയ്തീൻ ചാപ്പ, ബശീർ പന്നടുക്കം, മൊയ്തു മണയംങ്കോട്, കബീർ കെ കെ പുറം, സിദ്ദീഖ് കുണിയേരി, കെ ടി ഉനൈസ് പ്രസംഗിച്ചു.

Keywords: Kerala, News, Kasaragod, Muliyar, Drinking water project, Politcal Party, Muslim League, Muslim League demands immediate commissioning of Bavikkara drinking water project. 
< !- START disable copy paste -->

Post a Comment