Join Whatsapp Group. Join now!

പരിസ്ഥിതി സംരക്ഷണത്തിനും മനുഷ്യാവകാശങ്ങളുടെ വീണ്ടെടുപ്പിനും സുപ്രധാന സ്ഥാനം നൽകിയ രാഷ്ട്രീയ നേതാവായിരുന്നു പി ടി തോമസെന്ന് ഖാസി കേസ് ആക്ഷൻ കമിറ്റി

Khazi Case Action Committee condoles on the death of P T Thomas#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 24.12.2021) പരിസ്ഥിതി സംരക്ഷണത്തിനും മനുഷ്യാവകാശങ്ങളുടെ വീണ്ടെടുപ്പിനും സുപ്രധാന സ്ഥാനം നൽകിയ രാഷ്ട്രീയ നേതാവായിരുന്നു പി ടി തോമസെന്നും അദ്ദേഹത്തിൻ്റെ വിയോഗം നീതിയും ധർമവും പുലർന്ന് കാണണമെന്നാഗ്രഹിക്കുന്നവരെയെല്ലാം അഗാധമായി ദു:ഖിപ്പിച്ചുവെന്നും ഖാസി കേസ് ജനകീയ ആക്ഷൻ കമിറ്റി ചെയർമാൻ ഡോ. ഡി സുരേന്ദ്രനാഥ് പറഞ്ഞു.

Obituary, Committee, Kasaragod, News, Top-Headlines, Khazi Case Action Committee condoles on the death of P T Thomas.


എവിടെ മനുഷ്യാവകാശങ്ങൾ ചവിട്ടുമെതിക്കപ്പെടുന്നുവോ, അവിടെയെല്ലാം അദ്ദേഹം ശക്തമായി ഇടപെട്ടു. കാസർകോട്ടെ പ്രശസ്ത പണ്ഡിതൻ ഖാസി സി എം അബ്ദുല്ല മൗലിയുടെ ദുരൂഹ വധവുമായി ബന്ധപ്പെട്ട സിബിഐ യുടെ അന്വേഷണം നീതി പൂർവമാകണമെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭ പരിപാടികളോട് അദ്ദേഹം അനുഭാവം പ്രകടിപ്പിച്ചുവെന്ന് മാത്രമല്ല, ഏതാനും വർഷങ്ങൾക്ക് മുമ്പ് എറണാകുളത്ത് സിബിഐ ഓഫീസിന് മുന്നിൽ നടത്തിയ സത്യഗ്രഹ പരിപാടിയിൽ അദ്ദേഹം മുന്നിൽ നിൽക്കുകയും ചെയ്തു. അന്ന് ആ സമര പരിപാടി ഉദ്‌ഘാടനം ചെയ്തത് അദ്ദേഹമായിരുന്നുവെന്നും സുരേന്ദ്രനാഥ് കൂട്ടിച്ചേർത്തു.

അന്ന് അദ്ദേഹം നടത്തിയ പ്രസംഗത്തിൽ മർദിതരോടും ചൂഷിതരോടും പുലർത്തിയ അനുകമ്പയും നീതി നിഷേധത്തിത്തിനെതിരെയുള്ള വീട്ടുവീഴ്ചയില്ലാത്ത നിലപാടും പ്രകടമായിരുന്നു. ഒരു പ്രധാന രാഷ്ട്രീയ പാർടിയുടെ പ്രമുഖ നേതാവായിരിക്കുമ്പോഴും ജനകീയ വിഷയങ്ങളിൽ മന:സാക്ഷിയുടെ പക്ഷത്ത് നിന്ന് സത്യസന്ധമായ നിലപാടുകൾ സ്വീകരിച്ച വിപ്ലവകാരിയായിരുന്നു പി ടി തോമസെന്നും അദ്ദേഹം അനുസ്മരിച്ചു.

Keywords: Obituary, Committee, Kasaragod, News, Top-Headlines, Khazi Case Action Committee condoles on the death of P T Thomas.
< !- START disable copy paste -->

Post a Comment