ഒന്നാം ആണ്ടിന് തന്നെ വീട് കൈമാറാന്‍ കഴിഞ്ഞതിലുള്ള ചാരിതാർഥ്യത്തിലാണ് സംഘടന. ജില്ലയിലെ യൂനിറ്റുകളില്‍ നിന്ന് സമാഹരിച്ച 20 ലക്ഷം രൂപ ചെലവഴിച്ച് കൊണ്ടാണ് ജില്ലാ കമിറ്റിയുടെ കീഴില്‍ രൂപീകരിച്ച നിര്‍മാണ സമിതി ദാറുല്‍ ഖൈര്‍ ഭവനം പൂര്‍ത്തീകരിച്ചത്.
ഔഫിന്റെ ഖബര്‍ സിയാറത്തിന് കെ അബൂബകര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. സ്വാഗതസംഘം ചെയര്‍മാന്‍ ശരീഫ് സി പി പതാക ഉയര്‍ത്തി. അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. കാടാച്ചിറ അബ്ദുർ റഹ്‌മാൻ മുസ്ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, സുലൈമാന്‍ കരിവള്ളൂര്‍, ബശീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, സി എല്‍ ഹമീദ്, വി സി അബ്ദുല്ല സഅദി, അബ്ദുല്‍ ഖാദര്‍ സഖാഫി മഞ്ഞനാടി, അബ്ദുർ റഹ്‌മാൻ ഹാജി ബഹ്‌റൈന്‍, ഹമീദ് മൗലവി കാഞ്ഞങ്ങാട്, കെ പി അബ്ദുർ റഹ്‌മാൻ സഖാഫി, അബ്ദുല്‍ ഖാദര്‍ സഖാഫി ആറങ്ങാടി പ്രസംഗിച്ചു. അബ്ദുസ്സത്താര്‍ പഴയ കടപ്പുറം സ്വാഗതം പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ട് നടക്കുന്ന മഹ്‌ളറത്തുല്‍ ബദ്‌രിയ്യ മജ്‌ലിസിന് കെ പി അബ്ദുർ റഹ്‌മാൻ സഖാഫി, ശുകൂ ര്‍ ഇര്‍ഫാനി ചെമ്പരിക്ക, ഹാഫിസ് നിസാമുദ്ദീന്‍ മഹ്‌മൂദി അഴിത്തല നേതൃത്വം നല്‍കും. അബ്ദുസ്സമദ് സഖാഫി മായനാട് മുഖ്യപ്രഭാഷണം നടത്തും. അബ്ദുല്‍ ഖാദിര്‍ സഖാഫി ആറങ്ങാടി, സി പി അഹ്‌മദ്, കെ പി അഹ്‌മദ് സഖാഫി, കെ പി അബ്ദുല്‍ ഖാദിര്‍ സഖാഫി, എം അബ്ദുർ റഹ്‌മാൻ സഖാഫി, അമീര്‍ പി എ, സി പി ഹസൈനാര്‍ മുസ്‌ലിയാര്‍, മുഹമ്മദ് കുഞ്ഞി അംജദി, ജലീല്‍ സഖാഫി എം, റിയാസ് പി എ, നജീബ് എം, പി കെ മഹ്‌മൂദ് ഹാജി, ഉസ്മാന്‍ സഖാഫി, കെ പി ഹുസൈന്‍ മൗലവി, അസീസ് പാറപ്പള്ളി സംബന്ധിച്ചു.
Keywords: Key of house handed over to family of Abdur Rahman Auf,Kerala, News, Top-Headlines, Kanhangad, Secretary, President, House, Key, Programme.< !- START disable copy paste -->