ദുബൈ: (my.kasargodvartha.com 26.12.2021) ആതുര സേവന രംഗത്ത് പിന്നാക്കം നിൽക്കുന്ന കാസർകോടിന് എയിംസ് അനുവദിക്കണമെന്ന് യുഎഇയിലെ കാസർകോടൻ പ്രവാസി കൂട്ടായ്മയായ കെസെഫ് ആവശ്യപ്പെട്ടു. ജില്ലയിലെ പൊതുജന ആരോഗ്യ സംവിധാനം അടിസ്ഥാന സൗകര്യങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിന്റെയും ആരോഗ്യ സേവനങ്ങളുടെ നിലവാരത്തിന്റെയും കാര്യത്തിൽ സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള പ്രകടനത്തേക്കാൾ വളരെ പിറകിലാണെന്നും കെസെഫ് ഗവേണിങ് കൗൻസിൽ യോഗം അഭിപ്രായപ്പെട്ടു.
ചെയർമാൻ ബി എ മഹ്‌മൂദ് അധ്യക്ഷത വഹിച്ചു. കെസെഫിന് ആസ്ഥാന മന്ദിരം പണിയുന്നതിന് സൊസൈറ്റി രൂപികരിക്കാനും യോഗം തീരുമാനിച്ചു. ബാലകൃഷ്ണൻ തച്ചങ്ങാട്, ഹുസൈൻ പടിഞ്ഞാർ, നിയാസ്, രാജശേഖരൻ, എം വി മുഹമ്മദ് കുഞ്ഞി, സുബൈർ അബ്ദുല്ല, മുഹമ്മദ് ബശീർ, കെ എം കുഞ്ഞി സംസാരിച്ചു. സെക്രടറി ജനറൽ മാധവൻ അണിഞ്ഞ സ്വാഗതവും ശൗഖത് പൂച്ചക്കാട് നന്ദിയും പറഞ്ഞു.
Keywords:
Gulf, News, Kasaragod, Kerala, Committee, Health, Aiims, Hospital, KESEF demands that AIIMS to be allow for Kasargod.
< !- START disable copy paste -->