Join Whatsapp Group. Join now!

പൈവളിഗെ പൊലീസ്‌ സ്‌റ്റേഷൻ ഉടൻ യാഥാർഥ്യമാക്കണമെന്ന് സിപിഎം മഞ്ചേശ്വരം ഏരിയാ സമ്മേളനം; കെ വി കുഞ്ഞിരാമൻ വീണ്ടും സെക്രടറി

K V Kunhiraman is again CPM Manjeswaram area secretary, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വോർക്കാടി: (my.kasargodvartha.com 19.12.2021) മഞ്ചേശ്വരം, കുമ്പള പൊലീസ്‌ സ്‌റ്റേഷൻ വിഭജിച്ച്‌ പൈവളിഗെയിൽ സർകാർ അനുവദിച്ച പൊലീസ്‌ സ്‌റ്റേഷൻ ഉടൻ യാഥാർഥ്യമാക്കണമെന്ന്‌ സിപിഎം മഞ്ചേശ്വരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പൈവളിഗെയിൽ ഐടിഐ കോളേജ് യഥാർഥ്യമാക്കുക, വോർക്കാടി പഞ്ചായത്തിൽ സർകാർ ഹൈസ്‌കൂൾ അനുവദിക്കുക, മീഞ്ചയിൽ കെഎസ്‌ഇബി സെക്‌ഷൻ ഓഫീസ് അനുവദിക്കുക, പൊസഡി ഗുമ്പെ ടൂറിസ്‌റ്റ്‌ കേന്ദ്രമായി ഉയർത്തുക, മുടിപ്പുവിൽ നിന്ന് മലയോര ഹൈവേയിലൂടെ കാസർകോട്ടേക്ക്‌ കെഎസ്‌ആർടിസി ബസ് അനുവദിക്കുക, മീഞ്ച -കൊമ്മംഗള പാലം യഥാർഥ്യമാക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
                               
News, Kerala, Kasaragod, Top-Headlines, Secretary, K V Kunhiraman, CPM, Manjeswaram, K V Kunhiraman is again CPM Manjeswaram area secretary.

ഏരിയാ സെക്രടറിയായി കെ വി കുഞ്ഞിരാമനെ വീണ്ടും തെരഞ്ഞെടുത്തു. 17 അംഗ ഏരിയാ കമിറ്റിയെയും തെരഞ്ഞെടുത്തു. അബ്ദുർ റസാഖ് ചിപ്പാർ, ഡി ബൂബ, സി അരവിന്ദ, ബേബി ഷെട്ടി, എസ്‌ ഭാരതി, ഡി കമലക്ഷ, ബി പുരുഷോത്തമ, ഗീത സമാനി, കെ ചന്ദ്രഹസ ഷെട്ടി, കെ കമലക്ഷ, സ്വാദിഖ് ചെറുഗോളി, നവീൻ കുമാർ, മൊയ്‌തീൻ ബന്തിയോട്‌, ഹാരിസ് പൈവളിഗെ, വിനയ് കുമാർ, ടി രാമചന്ദ്രൻ എന്നിവരാണ്‌ അംഗങ്ങൾ. ജില്ലാ സമ്മേളനം പ്രതിനിധികളായി ഏഴ്‌ പേരെ തെരഞ്ഞെടുത്തു.

പൊതുചർചയിൽ 20 പേർ പങ്കെടുത്തു. സംസ്ഥാന കമിറ്റി അംഗം കെ പി സതീഷ്‌ ചന്ദ്രൻ, ഏരിയാ സെക്രടറി കെ വി കുഞ്ഞിരാമൻ എന്നിവർ മറുപടി പറഞ്ഞു. കെ കമലാക്ഷ ക്രഡൻഷ്യൽ റിപോർട് അവതരിപ്പിച്ചു. സംസ്ഥാന കമിറ്റി അംഗം അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ, വി വി രമേശൻ, എം ശങ്കർ റൈ എന്നിവർ സംസാരിച്ചു. സംഘാടക സമതിക്ക്‌ വേണ്ടി കൺവീനർ ഡി ബൂബയും പ്രസീഡിയത്തിന്‌ വേണ്ടി എസ്‌ ഭാരതിയും നന്ദി പറഞ്ഞു. മജീർപ്പള അബൂബകർ സിദ്ദീഖ്‌ നഗറിൽ നടന്ന പൊതുസമ്മേളനം ജില്ലാ സെക്രടറി എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. കെ വി കുഞ്ഞിരാമൻ അധ്യക്ഷനായി. വി വി രമേശൻ സംസാരിച്ചു. ഡി ബൂബ സ്വാഗതം പറഞ്ഞു.


Keywords: News, Kerala, Kasaragod, Top-Headlines, Secretary, K V Kunhiraman, CPM, Manjeswaram, K V Kunhiraman is again CPM Manjeswaram area secretary.
< !- START disable copy paste -->

Post a Comment