Join Whatsapp Group. Join now!

ശബ്ദ മലിനീകരണത്തിനെതിരെ ഐ എം എ കൂട്ട നടത്തം സംഘടിപ്പിച്ചു

കാസർകോട്: (my.kasargodvartha.com 10.12.2021) വർധിച്ച് കൊണ്ടിരിക്കുന്ന ശബ്ദ മലിനീകരണത്തിനെതിരെ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഐ എം എ കാസർകോട് ഘടകം കൂട്ട നടത്തം സംഘടിപ്പിച്ചു. ജനറൽ ആശുപത്രിയിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ ഫ്ളാഗ് ഓഫ് നടത്തി ഉദ്ഘാടനം ചെയ്തു.

  
Kasaragod, Kerala, News, N A Nellikunnu, President, Hospital, IMA organized group walk against sound pollution.



പ്രസിഡൻറ് ഡോ. ബി നാരായണ നായിക് സ്വാഗതം പറഞ്ഞു. ഡോ. ജനാർധന നായിക്, ഡോ. വെങ്കട്ട ഗിരി, ഡോ. കൃഷ്ണനായിക്, ഡോ. ജമാലുദ്ദീൻ, ഡോ. ജ്യോതി എസ്, ഡോ. പ്രീമ, ഡോ. തസ്നീം, ഡോ. പ്രദീപ് കുമാർ, ഡോ. ഹരീഷ് തുടങ്ങിയവർ സംബന്ധിച്ചു. ജെ പി എച് എൻ, മാലിക് ദീനാർ, സിമെറ്റ് എന്നീ കോളജുകളിലെ വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു. സെക്രടറി ഡോ. ടി ഖാസിം നന്ദി പറഞ്ഞു.


Keywords: Kasaragod, Kerala, News, N A Nellikunnu, President, Hospital, IMA organized group walk against sound pollution.


< !- START disable copy paste -->

Post a Comment