Join Whatsapp Group. Join now!

ലൈഫ് ഭവനപദ്ധതി സർവേ ഉടൻ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് മധൂർ പഞ്ചായത്ത് ഓഫീസിലേക്ക് സിപിഎം പ്രതിഷേധ മാർച് നടത്തി

CPM held march to Madhur panchayath office#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മധൂർ: (my.kasargodvartha.com 25.12.2021) ലൈഫ് ഭവനപദ്ധതി സർവേ ഉടൻ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് മധൂർ പഞ്ചായത്ത് ഓഫീസിലേക്ക് സിപിഎം പ്രതിഷേധ മാർച് നടത്തി. സർവേ ഡിസംബർ 31 ന് പൂർത്തീകരിക്കാനാണ് ഗവൺമെൻ്റ് നിർദേശമെന്നും പഞ്ചായത്തിൽ പല വാർഡുകൾക്കകത്തും സർവേ നടപടികൾ ഇതുവരെയായും ആരംഭിച്ചിട്ടില്ലെന്നും ഇതോടെ അർഹരായവർക്ക് വീട് നഷ്ടപ്പെടുന്ന സ്ഥിതി വരുമെന്നും സിപിഎം നേതാക്കൾ പറഞ്ഞു.
 
CPM held march to Madhur panchayath office

സി പി എം ഏരിയാ സെക്രടറി കെ എ മുഹമ്മദ് ഹനീഫ് ഉദ്ഘാടനം ചെയ്തു. എം കെ രവീന്ദ്രൻ, സി ഉദയകുമാർ സംസാരിച്ചു. കെ ഭുജംഗ ഷെട്ടി അധ്യക്ഷത വഹിച്ചു. എ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. അശോക് മധൂർ, ബി മോഹനൻ, വി സുരേന്ദ്രൻ, പി അസ്ലം, പി പി ഹാരിസ്, ടി എം നന്ദനൻ, അജിത് പാറക്കട്ട, പഞ്ചായത്ത് അംഗങ്ങളായ എം അബ്ദുൽ ജലീൽ, സി എം ബശീർ, നസീറ മജീദ് എന്നിവർ നേതൃത്വം നൽകി.

Keywords: Kerala, News, Kasaragod, CPM, Protest, Madhur, Life Mission, CPM held march to Madhur panchayath office.
< !- START disable copy paste -->

Post a Comment