വാടക കൊടുക്കാൻ തന്നെ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഐസിഡിഎസിൽ നിന്നും വാടകയിനത്തിൽ പകുതി മാത്രമാണ് ലഭിക്കുന്നത്. ബാക്കി തുക അംഗൻവാടി ടീചെറും സഹായിയും കയ്യിൽ നിന്നുമാണ് നൽകിയിരുന്നത്. എന്നാൽ കോവിഡ് കാലത്ത് സഹായിയെ പിരിച്ച് വിട്ടതോടെ ടീചെറുടെ ബാധ്യതയേറി വന്നിരിക്കുന്നു.
കെട്ടിടം നിർമിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർടി ചെമ്പിരിക്ക യൂനിറ്റ് കമിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പാർടി ചെമ്മനാട് പഞ്ചായത്ത് പ്രസിഡൻ്റിന് നിവേദനം നൽകി. അനുകൂലമായ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. പ്രസിഡൻ്റ് ബി കെ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സെക്രടറി അസ്മ അബ്ബാസ്, ആഇശ റസാഖ്, സി എ മൊയ്തീൻ കുഞ്ഞി, സി എ യൂസുഫ്, ആർ ബി മുഹമ്മദ് ശാഫി, അബ്ദുർ റഹ്‌മാൻ സംസാരിച്ചു.
Keywords: News, Kerala, Kasaragod, Top-Headlines, Anganwadi, Building, Chembarika, Chemnad, An anganwadi without its own building.
< !- START disable copy paste -->