Join Whatsapp Group. Join now!

തളങ്കര സ്‌കൂളിലെ രണ്ട് ക്ലാസ് മുറികൾക്കുള്ള ഫർണിചറുകൾ 1980 ബാച് ക്ലാസ്മേറ്റ്സ് കൂട്ടായ്മ കൈമാറി

1980 batch classmates handed over furniture for two classrooms at Thalangara School#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasaragodvartha.com 07.12.2021) തളങ്കര ഗവ. മുസ്ലിം വൊകേഷനൽ ഹയർ സെകൻഡറി സ്കൂളിന് നിർമിച്ച ഹൈടെക് കെട്ടിടത്തിലെ രണ്ട് ക്ലാസ് മുറികളിലേക്കുള്ള ബെഞ്ചും ഡെസ്കം മേശയും കസേരയും അടക്കമുള്ള ഫർണിചറുകൾ നൽകി 1980 ബാച് ക്ലാസ്മേറ്റ്സ് കൂട്ടായ്മ.
 
1980 batch classmates handed over furniture for two classrooms at Thalangara School

നഗരസഭാ ചെയർമാൻ അഡ്വ. വി എം മുനീർ, മുൻ ചെയർമാൻ ടി ഇ അബ്ദുല്ല, പി ടി എ പ്രസിഡണ്ട് റാശിദ് പൂരണം, ഒ എസ് എ ജനറൽ സെക്രടറി ടി എ ശാഫി എന്നിവരുടെ സാന്നിധ്യത്തിൽ കുട്ടായ്മയുടെ ഗ്രൂപ് അഡ്മിൻ കെ എം ഹനീഫ് സ്കൂൾ ഹെഡ്മിസ്ട്രസ് സ്വർണകുമാരി, വി എച് എസ് ഇ പ്രിൻസിപൽ ഇൻചാർജ് പ്രീത ശ്രീധരൻ എന്നിവർക്ക് കൈമാറി.

മൻസൂർ ക്യൂടെൽ ഖത്വർ, മുജീബ് ഖാസിലേൻ, മുശ്താഖ്, ശരീഫ്, കെ എസ് അശ്റഫ്, ബശീർ തായലങ്ങാടി, ജലീൽ ആർകിടെക്ട്, ഇഖ്ബാൽ തെരുവത്ത്, നാസിർ, നവാസ് പാർസി, ഉസ്മാൻ ഉത്ത, അഹ് മദ്, ഹമീദ് ബങ്കരക്കുന്ന്, മുനീർ മൊഹബ്ബത്ത്, ഹനീഫ് ഇലക്ട്രോണിക്സ്, അബ്ദുർ റസാഖ് എൻ എ, ഗഫൂർ ബേക്കാച്ചി, ശംസുദ്ദീൻ നുസ്രത് റോഡ്, നസീർ അഹ് മദ്, ഹുസൈൻ മേഘ, അമീർ ഖൈമ, കെ എം അബൂബകർ ഖാസിലേൻ, ടി എ അബൂബകർ, സകരിയ്യ, മുഹമ്മദ് കുഞ്ഞി എം കെ, മുഹമ്മദ് കുഞ്ഞി പടപ്പിൽ, അബ്ദുല്ല ആലംപാടി, സുബൈർ പുലിക്കുന്ന്, ബശീർ സൈകിൾ, മൊയ്‌തീൻ പാദാർ, ശാജഹാൻ, എം എസ് ബശീർ,

ശാഫി ഉക്കാസ്, അസീസ് ഖാസിലേൻ, ഹസൻ കുട്ടി ബാങ്കോട് തുടങ്ങിയവർ സംബന്ധിച്ചു. സഹപാഠിയായ ഡോ. എ എ അബ്ദുൽ സത്താറിന്റെ ഭാര്യ ശമീമയുടെ വേർപാടിൽ ക്ലാസ്മേറ്റ്സ് കൂട്ടായ്മ അനുശോചിക്കുകയും പ്രത്യേക പ്രാർഥന നടത്തുകയും ചെയ്തു.

Keywords: Kerala, News, Kasaragod, Thalangara, School, New Bulding, Furniture, 1980 batch classmates handed over furniture for two classrooms at Thalangara School.
< !- START disable copy paste -->

Post a Comment