തളങ്കര: (my.kasargodvartha.com 17.11.2021) ദീനാർ മോണിംഗ് ഫ്രൻഡ്സ് സംഘടിപ്പിച്ച തളങ്കര പ്രീമിയർ ലീഗ് ക്രികെറ്റ് ടൂർണമെന്റിൽ തായലങ്ങാടി ലയൺസ് ജേതാക്കളായി. ദാബ്രി സ്പോർടിംഗ് ദീനാർ രണ്ടാം സ്ഥാനവും ക്രേസി ആപിൾ മൂന്നാംസ്ഥാനവും നേടി. മാൻ ഓഫ് ദി സീരിസായി അംബിയേയും ബെസ്റ്റ് ബാറ്റ്സ്മാനായി അൻസാഫിനേയും ബൗളറായി ആശിഖ് യഫയേയും തിരഞ്ഞെടുത്തു.
തളങ്കര മുസ്ലിം ഹൈസ്കൂൾ ഗ്രൗൻഡിൽ നാല് ദിനങ്ങളിലായി 32 മത്സരങ്ങളാണ് നടന്നത്. ടി എ ശാഫി, സമീർ പാർസി, സാദത് സിറ്റി ബാഗ്, കെ എം ഹാരിസ്, ജഅഫർ തായലങ്ങാടി, ഇബ്രാഹിം ബാങ്കോട്, സാജിദ് പാണസ്, അൻവർ മാസ്റ്റർ, സി പി ഹമീദ്, അബ്ദുല്ല സമ്മാനദാനം നിർവഹിച്ചു.
ടൂർണമെന്റിന് അൻസാഫ്, സലീം, റസാഖ്, അജ്മൽ, സാജിദ്, മനാഫ്, അബ്ദുല്ല, ഹാരിസ്, സയാഫ്, നിയാസ്, നൗഫൽ, തുടങ്ങിയവർ നേതൃത്വം നൽകി.
Keywords: Kerala, Kasaragod, News, Thayalangadi Lions won Thalangara Premier League.
തളങ്കര പ്രീമിയർ ലീഗ് ക്രികെറ്റ് ടൂർണമെന്റിൽ തായലങ്ങാടി ലയൺസ് ജേതാക്കളായി
Thayalangadi Lions won Thalangara Premier League #കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ