Join Whatsapp Group. Join now!

സമൂഹത്തിൽ ഛിദ്രത സൃഷ്ടിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് തൽപര കക്ഷികൾ വിട്ടു നിൽക്കണമെന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങൾ; 'ചിലർ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നു'

Syed Muhammad Jifri Muthukoya Thangal requests that that to refrain from attempts to create divisions in the society#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെ
ചട്ടഞ്ചാൽ: (my.kasargodvartha.com 20.11.2021) ഇസ്ലാമിന് പരിചയമില്ലാത്ത പ്രബോധന രീതികളും നടപടി ക്രമങ്ങളും മതത്തിലേക്ക് ചേർത്തു പ്രചരിപ്പിച്ചു സമൂഹത്തിൽ തെറ്റിദ്ധാരണകളും ഭിന്നിപ്പും സൃഷ്ടിക്കാനുള്ള ചിലരുടെ കുത്സിത ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡൻറ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങൾ പറഞ്ഞു. സമസ്ത കേന്ദ്ര കമിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലകൾ തോറും നടക്കുന്ന ത്രൈമാസ ബോധന യത്നം പരിപാടിയുടെ ഭാഗമായി ജില്ലാ കമിറ്റി സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

   
Kasaragod, Kerala, News, Society, Syed Muhammad Jifri Muthukoya Thangal requests that that to refrain from attempts to create divisions in the society.
വിശുദ്ധ ഖുർആനിലെ പല പരാമർശങ്ങളും സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തും പശ്ചാത്തലം മനസിലാക്കാതെയും ഉദ്ധരിച്ച് ചിലർ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ഈ രീതി സ്വീകരിച്ചാൽ എല്ലാ മതങ്ങളെ സംബന്ധിച്ചും അത്തരം വിമർശനങ്ങൾ പ്രചരിപ്പിക്കാൻ കഴിയും. അത് പക്ഷെ, രാജ്യത്ത് സ്വസ്ഥമായ സാമൂഹിക ജീവിതവും പരസ്പര വിശ്വാസവും നിലനിർത്തുന്ന കാര്യത്തിൽ ഒരു ഗുണവും ചെയ്യില്ല. അത് കൊണ്ട് തന്നെ ഇത്തരം അനാശാസ്യ പ്രവണതകളിൽ നിന്ന് രാജ്യത്തിൻ്റെ നന്മ ആഗ്രഹിക്കുന്ന എല്ലാവരും വിട്ടു നിൽക്കണമെന്നും ജിഫ്രി രഹങ്ങൾ കൂട്ടിച്ചേർത്തു.

സ്വാഗത സംഘം ചെയർമാൻ സയ്യിദ് എം എസ് തങ്ങൾ മദനി ഓലമുണ്ട അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര ഉപാധ്യക്ഷന്‍ യു.എം അബ്ദുർ റഹ്‌മാൻ മൗലവി പതാക ഉയർത്തി. സമസ്ത ജനറല്‍ സെക്രടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രടറി അബ്ദുസ്സലാം ദാരിമി ആലംപാടി ആമുഖ ഭാഷണം നടത്തി. 'എന്താണു ജിഹാദ്' എന്ന വിഷയത്തിൽ സുന്നി യുവജനസംഘം സംസ്ഥാന സെക്രടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും 'നാർകോടിക് ജിഹാദും ലൗ ജിഹാദും' എന്ന വിഷയത്തിൽ അഡ്വ. ഹനീഫ് ഹുദവിയും സംസാരിച്ചു.

കേന്ദ്ര മുശാവറ അംഗം തൊട്ടി മാഹിൻ മുസ്ലിയാർ, കെ ടി അബ്ദുല്ല ഫൈസി, മജീദ് ബാഖവി തളങ്കര, സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, സി കെ കെ മാണിയൂർ, എ കെ ആലിപ്പറമ്പ്, എം മൊയ്തു മൗലവി, സിദ്ദീഖ് നദ് വി ചേരൂർ, അബ്ബാസ് ഫൈസി പുത്തിഗെ, എം പി മുഹമ്മദ് ഫൈസി, ഖാലിദ് ഫൈസി, ടി പി അലി ഫൈസി, സയ്യിദ് ഹുസൈൻ തങ്ങൾ, പി എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, റശീദ് ബെളിഞ്ചം, സുഹൈർ അസ്ഹരി പള്ളങ്കോട്, താജുദ്ദീൻ ദാരിമി പടന്ന, കല്ലട്ര അബ്ബാസ് ഹാജി, അബൂബകർ സാലൂദ് നിസാമി, ഇബ്രാഹിം ഹാജി കുണിയ, മജീദ് ദാരിമി പയ്യക്കി, ഖലീലുർ റഹ്‌മാൻ കാശിഫി, ബശീർ ദാരിമി, മൊയ്തു ചെർക്കള സംബന്ധിച്ചു.


Keywords: Kasaragod, Kerala, News, Society, Syed Muhammad Jifri Muthukoya Thangal requests that that to refrain from attempts to create divisions in the society.


< !- START disable copy paste -->

Post a Comment