Join Whatsapp Group. Join now!

കുമ്പളയിലെ സയ്യിദത് ഫാത്വിമ കുഞ്ഞിബീവി ഹജ്ജുമ്മ നിര്യാതയായി

Sayyidath Fathima Kunhi Beevi Hajjumma passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (my.kasargodvartha.com 27.11.2021) ശാന്തിപ്പള്ളത്തെ സയ്യിദത് ഫാത്വിമ കുഞ്ഞിബീവി ഹജ്ജുമ്മ പാനൂർ (60) നിര്യാതയായി. പുത്തിഗെ മുഹിമ്മാത് സ്ഥാപകനും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായിരുന്ന പരേതനായ സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ ഭാര്യയാണ്. മംഗ്ളൂറിലെ ആശുപത്രിയിലായിരുന്നു മരണപ്പെട്ടത്.
     
News, Kerala, Kasaragod, Obituary, Top-Headlines, Sayyidath Fathima Kunhi Beevi Hajjumma, Sayyidath Fathima Kunhi Beevi Hajjumma passed away.

മക്കൾ: സയ്യിദ് മുഹമ്മദ് ഹബീബ് അഹ്ദൽ തങ്ങൾ(വൈ. പ്രസിഡണ്ട് മുഹിമ്മാത്), സയ്യിദ് മുനീറുൽ അഹ്ദൽ ഹിമമി അഹ്സനി അൽകാമിലി തങ്ങൾ (സെക്രടറി, മുഹിമ്മാത്ത്) സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ സഖാഫി തങ്ങൾ (പ്രസിഡണ്ട് എസ് വൈ എസ് കുമ്പള സോൺ) സയ്യിദ് ഹുസൈൻ അഹ്ദൽ അഹ്സനി തങ്ങൾ, സയ്യിദത് ഫാത്വിമ ബീവി, സയ്യിദത് മറിയം ബീവി, സയ്യിദത് ഹഫ്സ ബീവി, സയ്യിദത് ഹന്നത്ത് ബീവി, സയ്യിദത് ആഇശ ബീവി, സയ്യിദത് ത്വാഹിറ ബീവി, സയ്യിദത് അസ്മ ബീവി.

മരുമക്കൾ: സയ്യിദ് ഇബ്റാഹിം ഹാദി ചൂരി, സയ്യിദ് അബ്ദുൽ അസീസ് മലേഷ്യ, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ എൺമൂർ, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ കല്ലായി, സയ്യിദ് ഹബീബ് അഹ്ദൽ കൂളിമാട്, സയ്യിദ് ഫഖ്‌റുദ്ദീൻ ഹദ്ദാദ് തങ്ങൾ, സയ്യിദ് സഅദ് സഖാഫി പാനൂർ, സയ്യിദത് അർശാന ബീവി, സയ്യിദത് ഹന്നത്ത് ബീവി, സയ്യിദത് നുസൈബ ബീവി, സയ്യിദത് റഹ്‌മത് ബീവി.

ഞായറാഴ്ച രാവിലെ 10 മണിക്ക് മുഹിമ്മാത് അഹ്ദൽ മഖാമിൽ ഖബറടക്കും.

പരേതയുടെ നിര്യാണത്തിൽ സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ, ജനറൽ സെക്രടറി കാന്തപുരം എ പി അബൂബകർ മുസ്ലിയാർ, സയ്യിദ് ഇബ്റാഹിം ഖലീൽ ബുഖാരി തങ്ങൾ, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി അനുശോചിച്ചു.


Keywords; News, Kerala, Kasaragod, Obituary, Top-Headlines, Sayyidath Fathima Kunhi Beevi Hajjumma, Sayyidath Fathima Kunhi Beevi Hajjumma passed away.
< !- START disable copy paste -->

Post a Comment