ദേളി: (my.kasargodvartha.com 10.11.2021) സഅദിയ്യയുടെ ശില്‍പിയും സമസ്ത മുന്‍ അധ്യക്ഷനുമായ എം എ അബ്ദുൽ ഖാദർ മുസ്ലിയാരുടെ പേരില്‍ സഅദിയ്യയില്‍ വിപുലമായ സ്മാരകം ഉയരുന്നു. ഡിസംബര്‍ നാലിന് നടക്കുന്ന താജുല്‍ ഉലമാ- നൂറുല്‍ ഉലമാ ആണ്ടിനോടനുബന്ധിച്ച് നിര്‍മാണമാരംഭിക്കുന്ന സ്മാരകം പ്രാസ്ഥാനിക കുടുംബത്തിന്റെ സഹകരണത്തോടെ പൂര്‍ത്തിയാക്കും. ഇതിന്റെ ഭാഗമായി സോണ്‍ തലങ്ങളില്‍ സംഘടിപ്പിക്കുന്ന ഖാദിരിയ്യ മജ്‌ലിസിന്റെ ജില്ലാ തല ഉദ്ഘാടനത്തിന് ഉപ്പള സോണില്‍ തുടക്കമായി.
ബേക്കൂര്‍ താജുല്‍ ഉലമാ സെന്ററിൽ നടന്ന മജ്‌ലിസിന് എസ് എം എ ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുർ റഹ്‌മാൻ ശഹീര്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി. സമസ്ത കേന്ദ്ര മുശാവറാ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. ഹമീദ് സഖാഫി മേര്‍ക്കള അധ്യക്ഷത വഹിച്ചു.
കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, എം പി മുഹമ്മദ് മണ്ണംകുഴി, ശാഫി സഅദി ഷിറിയ, മുഹമ്മദലി അഹ്‌സനി, അബ്ദുർ റസാഖ് മദനി, ഇബ്രാഹീം ഹാജി ഉപ്പള, സയ്യിദ് യാസീന്‍ സഅദി ബായാര്‍, അന്‍സീര്‍ സഅദി ബേക്കൂര്‍ പ്രസംഗിച്ചു. അബ്ദുർ റഹ്‌മാൻ ചിപ്പാര്‍ സ്വാഗതവും മുനീര്‍ സഖാഫി അട്ടഗോളി നന്ദിയും പറഞ്ഞു.
റിസര്‍ച് സെന്റര്‍, ഡിജിറ്റല്‍ ലൈബ്രറി, സൈനുദ്ദീന്‍ മഖ്ദൂം ചെയര്‍, മീഡിയ സെന്റര്‍, കോണ്‍ഫറന്‍സ് ഹാള്‍, അകാഡെമിക് ഡെസ്‌ക് തുടങ്ങിയവ സ്മാരകത്തിലുണ്ടാകും. യൂനിറ്റുകളില്‍ നിന്ന് ഈ മാസം 16-നും 25-നുമിടയില്‍ ഫൻഡ് സമാഹരണം നടത്തും. 30-നകം സോണ്‍ തല സംഗമങ്ങളില്‍ സഅദിയ്യ പ്രാസ്ഥാനിക നേതൃത്വം ഫൻഡ് ഏറ്റുവാങ്ങും.
ഖാദിരിയ്യ സമിതി ഭാരവാഹികൾ: എം പി മുഹമ്മദ് മണ്ണംകുഴി (ചെയര്‍മാന്‍),
അബ്ദുർ റഹ്‌മാൻ സഖാഫി ചിപ്പാര്‍ (ജനറല്‍ കണ്‍വീനർ), ശാഫി സഅദി ഷിറിയ (വര്‍കിംഗ് കണ്‍വീനര്) മുനീർ സഖാഫി അട്ടഗോളി (കോര്‍ഡിനേറ്റര്) മുഹമ്മദലി അഹ്‌സനി (ട്രഷറര്‍).
Keywords: Kerala, Kasaragod, News, Deli, Saadiya Qadiriyya Majlis begun
എം എ അബ്ദുൽ ഖാദർ മുസ്ലിയാരുടെ പേരില്‍ സഅദിയ്യയില്‍ വിപുലമായ സ്മാരകം ഉയരുന്നു; അനുബന്ധമായുള്ള ഖാദിരിയ്യ മജ്‌ലിസിന് തുടക്കമായി
Saadiya Qadiriyya Majlis begun
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ