Join Whatsapp Group. Join now!

ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയതിന് ഉത്തരവാദികൾ സോണിയയും രാഹുലുമെന്ന് പി സി ചാക്കോ; എൻ സി പി ജില്ലാ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു

NCP district headquarters inaugurated#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 13.11.2021) ഇൻഡ്യയിൽ ബി ജെ പി അധികാരത്തിലെത്താൻ പ്രധാന ഉത്തരവാദികൾ സോണിയയും രാഹുൽഗാന്ധിയുമാണെന്ന് എൻ സി പി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ. ഗുജറാത് കലാപം സ്വതന്ത്ര ഇൻഡ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആസൂത്രിത വർഗീയ കലാപമായിരുന്നുവെന്നും കൈകളിൽ അതിൻ്റെ രക്തക്കറയുമായാണ് മോഡി അധികാരത്തിലെത്തിയതെന്നും പി സി ചാക്കോ പറഞ്ഞു.

   
Kasaragod, Kerala, News, NCP, Inauguration, Kanhangad, NCP district headquarters inaugurated.



എൻ സി പി ജില്ലാ ആസ്ഥാനമന്ദിരം പടന്നക്കാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പടന്നക്കാട് നെഹ്റു കോളജിന് സമീപം താത്കാലിക കെട്ടിടത്തിലാണ് ആസ്ഥാനമന്ദിരം പ്രവർത്തനമാരംഭിച്ചത്. ജില്ലാ പ്രസിഡന്റ് രവി കുളങ്ങര അധ്യക്ഷത വഹിച്ചു. കരീം ചന്തേര സ്വാഗതം പറഞ്ഞു.

  
Kasaragod, Kerala, News, NCP, Inauguration, Kanhangad, NCP district headquarters inaugurated.



പി സുരേഷ് ബാബു, ലതിക സുഭാഷ്, കെ ആർ രാജൻ, റസാഖ് മൗലവി, എം പി മുരളി, അഡ്വ. സി വി ദാമോദരൻ, സി ബാലൻ തുടങ്ങിയവർ സംസാരിച്ചു.


Keywords: Kasaragod, Kerala, News, NCP, Inauguration, Kanhangad, NCP district headquarters inaugurated.< !- START disable copy paste -->


 

Post a Comment