Join Whatsapp Group. Join now!

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അതിർത്തി നിർണയിച്ച് നടപടിക്രമങ്ങൾ പൂർത്തിയായ ശേഷവും അധിക സ്ഥലം പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്

Muslim League demanded to end acquisition additional land for development of the National Highway #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 03.11.2021) ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് അതിർത്തി നിർണയിച്ച് കല്ലിട്ട് പണം നൽകി സ്ഥലം ഏറ്റെടുത്തതിന് ശേഷം അലൈന്മെന്റിൽ വീണ്ടും മാറ്റം വരുത്തി അധികസ്ഥലം പിടിച്ചെടുക്കുന്നതായി പരക്കെ ഉയർന്ന പരാതി പരിശോധിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം.


Kasaragod, News, Kerala, Muslim League demanded to end acquisition additional land for development of the National Highway.

അതിർത്തിക്കപ്പുറത്ത് വീണ്ടും അന്യായമായി സ്ഥലം കയ്യേറാനുള്ള നീക്കത്തിൽ നിന്ന് അധികൃതർ പിൻമാറണമെന്നും യോഗം ആവശ്യപ്പെട്ടു. തെക്കിൽ ദേശീയപാതയിൽ വളവ് ഒഴിവാക്കാൻ ഫ്ലൈ ഓവർ നിർമിക്കണമെന്നും യോഗം കൂട്ടിച്ചേർത്തു.

പ്രസിഡണ്ട് ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ സ്വാഗതം പറഞ്ഞു. സി ടി അഹ്‌മദ്‌ അലി, കല്ലട്ര മാഹിൻ ഹാജി, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വി പി അബ്ദുൽ ഖാദർ, വി കെ ബാവ, പി എം മുനീർ ഹാജി, മൂസ ബി ചെർക്കള, എം സി ഖമറുദ്ദീൻ പ്രസംഗിച്ചു.


Keywords: Kasaragod, News, Kerala, Muslim League demanded to end acquisition additional land for development of the National Highway.
< !- START disable copy paste -->

Post a Comment