Join Whatsapp Group. Join now!

വ്യാപാരിയും സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ നിറസാന്നിധ്യവുമായിരുന്ന കുമ്പളയിലെ മുഹമ്മദ് കുഞ്ഞി നിര്യാതനായി

Muhammad Kunhi of Kumbala passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (my.kasargodvartha.com 04.11.2021) കർണാടകയിലെ സോന ബസാർ ജ്വലറി ഉടമയും മത, സാമൂഹ്യ, രാഷ്ട്രീയ മേഖലകളിൽ നിറസാന്നിധ്യവുമായിരുന്ന കുമ്പളയിലെ മുഹമ്മദ് കുഞ്ഞി (78) നിര്യാതനായി. കുമ്പള ബദർ ജുമാ മസ്ജിദ് പ്രസിഡണ്ട്, കുമ്പള സി എച് സെന്റർ പ്രസിഡണ്ട്, മാവിനകട്ട റഹ്‌മാനിയ മസ്ജിദ് പ്രസിഡണ്ട്, മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

   
Kerala ,Kasaragod, News, Obituary, Kumbala,  Muhammad Kunhi of Kumbala passed away.



ഭാര്യമാർ: സൈനബ, ശാകിറ.

മക്കൾ: അശ്റഫ്, റശീദ്, റിസ്‌വാൻ ആശിഖ്, ആത്വിഫ്, സകീന, ശാഹിന.

മരുമക്കൾ: ശുകൂർ, ഇസ്മാഈൽ.

സഹോദരി: മറിയം ഉമ്മ.

മാവിനക്കട്ട റഹ്‌മാനിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

നിര്യാണത്തിൽ വ്യവസായി മുഹമ്മദ് അറബി, മുസ്ലിം ലീഗ് മണ്ഡലം സെക്രടറി എ കെ ആരിഫ്, ട്രഷറർ അശ്റഫ് കർള, കുമ്പള മേഖലാ സംയുക്ത ജമാഅത് ജനറൽ സെക്രടറി സയ്യിദ് ഹാദി തങ്ങൾ, വർകിങ് പ്രസിഡണ്ട് ഹമീദ് ഹാജി കുമ്പള, വർകിങ് സെക്രടറി ബി എ റഹ്‌മാൻ ആരിക്കാടി, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സകീർ അഹമദ്, വൈസ് പ്രസിഡന്റ് ഇബ്രാഹിം ബത്തേരി, കുമ്പള ബദർ ജുമാ മസ്ജിദ് സെക്രടറി അബ്ദുല്ല താജ് തുടങ്ങിയവർ അനുശോചിച്ചു.

Keywords: Kerala ,Kasaragod, News, Obituary, Kumbala,  Muhammad Kunhi of Kumbala passed away.
< !- START disable copy paste -->

Post a Comment