Join Whatsapp Group. Join now!

മഞ്ചേശ്വരം സിവിൽ സ്റ്റേഷൻ യാഥാർഥ്യമാക്കണമെന്ന് കേരള എൻ ജി ഒ യൂനിയൻ; ഏരിയ കമിറ്റിക്ക് പുതിയ ഭാരവാഹികൾ

Kerala NGO union wants Manjeswaram civil station to become a reality#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉപ്പള: (my.kasargodvartha.com 12.11.2021) മഞ്ചേശ്വരം താലൂകിലെ ജനങ്ങളുടെ സ്വപ്നമായ മഞ്ചേശ്വരം സിവിൽ സ്റ്റേഷൻ നിർമാണ പ്രവർത്തനം എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന് കേരള എൻ ജി ഒ യൂനിയൻ മഞ്ചേശ്വരം ഏരിയ ഏഴാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. താലൂകിലെ വാഹന ഗതാഗത സൗകര്യമില്ലായ്മ മൂലം ഉൾപ്രദേശങ്ങളിൽ എത്തപ്പെടാൻ വളരെയേറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. അത് പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

   
Kasaragod, Kerala, News, Uppla, Manjeshwaram, Committee, Kerala NGO union wants Manjeswaram civil station to become a reality.



സംസ്ഥാന കമിറ്റി അംഗം പി സി ശ്രീകുമാർ ഉദ്‌ഘാടനം ചെയ്‌തു. സുരേന്ദ്രൻ എം പതാക ഉയർത്തി. എം എസ് ജോസ് സ്വാഗതം പറഞ്ഞു. വി ശോഭ, കെ വി രമേശൻ, വി ഉണ്ണികൃഷ്ണൻ, ശാലിനി ടി സംസാരിച്ചു

പുതിയ ഭാരവാഹികൾ: സുരേന്ദ്രൻ എം (പ്രസിഡന്റ്‌), ധന്യ എസ്, കൃഷ്ണൻ എം (വൈസ്,പ്രസിഡന്റ്‌), ജോസ് എം എസ് (സെക്രടറി), മോഹനൻ എം, ശരീഫ് പി എ (ജോ. സെക്രടറി), സുഗുണകുമാർ (ട്രഷറർ).


Keywords: Kasaragod, Kerala, News, Uppla, Manjeshwaram, Committee, Kerala NGO union wants Manjeswaram civil station to become a reality.

< !- START disable copy paste -->

Post a Comment