Join Whatsapp Group. Join now!

പൂർണമായും സൗരോർജം ഉപയോഗിച്ചുള്ള മൊബൈൽ ഫോൺ, ലാപ്ടോപ്, ടാബ്‌ലെറ്റ് സെർവീസ്‌ സെന്ററായ 'ഫിക്‌സര്‍മാന്‍' കാസര്‍കോട്ട് പ്രവർത്തനം ആരംഭിച്ചു; മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു

Fixerman started in Kasaragod; Minister Ahamed Devarkovil inaugurated, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 23.11.2021) പൂർണമായും സൗരോർജം ഉപയോഗിച്ചുള്ള മൊബൈൽ ഫോൺ, ലാപ്ടോപ്, ടാബ്‌ലെറ്റ് സെർവീസ്‌ സെന്ററായ 'ഫിക്‌സര്‍മാന്‍' കാസര്‍കോട്ട് ആരംഭിച്ചു. ചന്ദ്രഗിരി റോഡിലെ സിറ്റി ഗേറ്റ് ബിൽഡിങിൽ മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.
    
News, Kerala, Kasaragod, Fixerman started in Kasaragod; Minister Ahamed Devarkovil inaugurated.

മുന്‍മന്ത്രി സി ടി അഹ്‌മദ്‌ അലി, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍, കെവീസ് ബാലകൃഷ്ണന്‍, എ അഹ്‌മദ്‌ ഹമീദ് ഹാജി, എം എ ലത്വീഫ്, അബ്ബാസ് ബീഗം, മഹ്‌മൂദ് ബങ്കര, ബി എം അശ്റഫ് എന്നിവര്‍ സംബന്ധിച്ചു.
        
News, Kerala, Kasaragod, Fixerman started in Kasaragod; Minister Ahamed Devarkovil inaugurated.

മൂന്ന് വര്‍ഷം മുമ്പ് ദുബൈയില്‍ സ്റ്റാര്‍ടപായി തുടങ്ങിയതാണ് ഫിക്സര്‍മാന്‍. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്‌ പ്രവർത്തനം. വൈദ്യുതിക്ക്‌ പകരം സോളാറിൽ പ്രവർത്തിക്കുന്ന സംരംഭത്തിൽ ഉപഭോക്താക്കളുടെ വ്യക്തിഗത ഡാറ്റ സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന ഓപെൻ കിചൺ, ഇ വേസ്‌റ്റ്‌ പുനർചംക്രമണം തുടങ്ങിയവ നടപ്പാക്കുന്നു. ഉപകരണങ്ങൾ നന്നാക്കുന്നത്‌ ഉടമക്ക്‌ നേരിട്ട് കാണാം. ഉപേക്ഷിക്കപ്പെടുന്ന ഉപകരണങ്ങളുടെ നല്ല ഭാഗങ്ങള്‍ ഉപഭോക്താവിന് ഗുണകരമാവുന്ന രീതിയില്‍ വീണ്ടും ഉപയോഗിക്കാമെന്ന പ്രത്യേകതയും ഫിക്സര്‍മാനുണ്ട്.

ദുബൈയില്‍ ഇ - മാലിന്യ പുനർചംക്രമണ രംഗത്ത് ഫിക്‌സര്‍മാന്‍ മികച്ച മാതൃകയാണെന്നും ഈ പാത പിന്തുടര്‍ന്ന് കാസര്‍കോട് നഗരസഭയുമായി കൈകോര്‍ത്ത് ഇ-മാലിന്യ പുനരുപയോഗത്തിനായി പ്രത്യേക പദ്ധതി തന്നെ ആവിഷ്കരിക്കുമെന്നും ഫിക്‌സര്‍മാന്‍ ചെയർമാൻ ജാസിം മഹ്‌മൂദ്‌ ബങ്കര അറിയിച്ചു.


Keywords: News, Kerala, Kasaragod, Fixerman started in Kasaragod; Minister Ahamed Devarkovil inaugurated.
< !- START disable copy paste -->

Post a Comment