രണ്ട് ദിവസം നീണ്ടു നിന്ന ആർട് ഗാലറി പ്രദർശനം സാമൂഹിക പ്രവർത്തകൻ ഡോ: പി സരിൻ ഉദ്ഘാടനം ചെയ്‌തു. പ്രവാസി സമൂഹത്തിൻ്റെ സകല മേഖലകളെയും സ്പർശിക്കുന്ന പ്രവർത്തന ശൈലിയാണ് ദുബൈ കെഎംസിസിയുടേതെന്നും അതിൻ്റെ ഭാഗമാണ് ഇത്തരം കലാമൂല്യമുള്ള ചടങ്ങുകളെന്നും അദ്ദേഹം പറഞ്ഞു. അൽ ഫർദാൻ എക്സ്ചേഞ്ച് മാർകെറ്റിംഗ് മാനജർ മനോജ് മുഖ്യാഥിതിയായിരുന്നു. സംഘാടക സമിതി ചെയർമാൻ ഹനീഫ് ചെർക്കള അധ്യക്ഷത വഹിച്ചു.
നിസാർ തളങ്കര, ഹുസൈനാർ ഹാജി എടച്ചാക്കൈ, മുസ്ത്വഫ തിരൂർ, പി കെ ഇസ്മാഈൽ, ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബകർ, ഒ കെ ഇബ്രാഹീം, റഈസ് തലശ്ശേരി, മുഹമ്മദ് പട്ടാമ്പി, കെ പി എ സലാം, അഡ്വ. ഇബ്രാഹീം ഖലീൽ, മജീദ് മടക്കി മല സംബന്ധിച്ചു. പ്രദർശനത്തിൽ പങ്കാളികളായ ഖലീലുല്ലാഹ് ചെമനാട്, ഹനീഫ് കൽമാട്ട, നദീം മുസ്ത്വഫ, പി കെ ഫൈസൽ, ഫാറൂഖ് കോകൂർ, ശിനി ഇബ്രാഹീം, ആഇശ മൊയ്തു എന്നിവരെ അനുമോദിച്ചു.
പി വി നാസർ സ്വാഗതവും ശാനവാസ് തലശേരി നന്ദിയും പറഞ്ഞു. 2020 ലെ ദേശീയ ഭിന്നശേഷി അവാർഡ് ജേതാവ് റിൻ ശാ പുറത്തൂരിൻ്റെ ഗാനാലാപനം സദസിന് ഏറെ ഹൃദ്യമായി. ഇബ്രാഹീം ബേരിക്ക, അബ്ദുർ റഹ്‌മാൻ ഇസ്മാഈൽ, ശിഹാബ് ഇരിവേറ്റി, അബ്ദുൽ സലാം പരി, നൗശാദ് പറവണ്ണ, സിദ്ദീഖ് ചൗക്കി, അബ്ദുൽ മജീദ്, കയ്യോടി ശംസുദ്ദീൻ നേതൃത്വം നൽകി.
Keywords: News, Gulf, National, Dubai, KMCC, Exhibition, UAE, Dubai KMCC Organized Art Gallery Exhibition.
< !- START disable copy paste -->