Join Whatsapp Group. Join now!

നടൻ ജയൻ്റെ അനുസ്മരണവും കവിതാ സമാഹാര ചർചയും സംഘടിപ്പിച്ചു

Actor Jayan memmorial programme held#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 21.11.2021) നടൻ ജയൻ്റെ 41-ാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ ചടങ്ങും മാധ്യമ പ്രവർത്തകൻ ടി കെ പ്രഭാകര കുമാർ എഴുതിയ 'പരാജിതൻ്റെ പൂന്തോട്ടം' കവിതാ സമാഹാര ചർചയും സംഘടിപ്പിച്ചു. കാഴ്ച സാംസ്കാരിക വേദി കാസർകോടിൻ്റെ നേതൃത്വത്തിൽ ആലിയ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.

   
Kasaragod, Kerala, News, Media, President, Actor, Jayan, Memorial, Programme, Actor Jayan memmorial programme held.



പ്രസിഡൻറ് അശ്‌റഫ് കൈന്താർ അധ്യക്ഷത വഹിച്ചു. അബ്ദുർ റഹ്‌മാൻ ആലൂർ, ഖാലിദ് പൊവ്വൽ, കെ പി സലീം, അശോകൻ നീർച്ചാൽ, കുമാർ കാസർകോട്, കെ അശോക് സംസാരിച്ചു. എ പി വിനോദ് കവിതയെ വിലയിരുത്തി സംസാരിച്ചു. ടി കെ പ്രഭാകര കുമാർ മറുപടി പ്രസംഗം നടത്തി.

ജനറൽ സെക്രടറി ശാഫി തെരുവത്ത് സ്വാഗതവും കെ വി പത്മേഷ് നന്ദിയും പറഞ്ഞു. തുടർന്ന് ജയൻ അവസാനമായി അഭിനയിച്ച 'കോളിളക്കം' സിനിമയുടെ പ്രദർശനവും നടന്നു.



Keywords: Kasaragod, Kerala, News, Media, President, Actor, Jayan, Memorial, Programme, Actor Jayan memmorial programme held.


< !- START disable copy paste -->

Post a Comment