Join Whatsapp Group. Join now!

'കർഷകർക്കെതിരെ നരനായാട്ട്' സ്വതന്ത്ര കർഷക സംഘം പ്രതിഷേധ ധർണ നടത്തി

To farmers Organized protests against injustice #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുളിയാർ: (my.kasargodvartha.com 07.10.2021) സ്വതന്ത്ര കർഷക സംഘം മുളിയാർ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ ബോവിക്കാനത്ത് പ്രതിഷേധ ധർണ നടത്തി. കർഷക സമരക്കാർക്ക് നേരെ പൊലീസിനെ ഉപയോഗിച്ച് നരഹത്യ നടത്തുകയും കേന്ദ്ര മന്ത്രിമാരുടെ ബന്ധുക്കളുടെ നേതൃത്വത്തിൽ വാഹനം കയറ്റി കൊല്ലുകയും ചെയ്ത കേന്ദ്ര സർകാറിൻ്റെ മനുഷ്യത്വരഹിത നടപടികൾക്കെതിരെ സ്വതന്ത്ര കർഷക സംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായിരുന്നു ധർണ.

   
News, Kerala, Kasaragod, Bovikanam, To farmers Organized protests against injustice.



മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല കുഞ്ഞി കൊൾത്തിങ്കര അധ്യക്ഷത വഹിച്ചു. കെ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ശെരീഫ് കൊടവഞ്ചി, ബി എം അശ്റഫ്, ബി എം അബൂബകർ, മൻസൂർ മല്ലത്ത്, അബ്ബാസ് കൊൾച്ചപ്പ്, ഷെഫീഖ് ആലൂർ, അബൂബകർ ചാപ്പ, അബ്ദുൾ ഖാദർ മുക്രി, റംശീദ് ബാലനടുക്കം, അബ്ദുർ റഹ്‌മാൻ കോളോട്ട്, ഐ ബി സിദ്ദീഖ് എന്നിവർ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Bovikanam, To farmers Organized protests against injustice.
< !- START disable copy paste -->

Post a Comment