Join Whatsapp Group. Join now!

ചാലെൻജേഴ്‌സ് ആർട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് സൗജന്യ ആരോഗ്യ പരിശോധന ക്യാംപ് സംഘടിപ്പിച്ചു

The Challengers Arts and Sports Club organized a free health screening camp#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോട്ടിക്കുളം: (my.kasargodvartha.com 10.10.2021) ചാലെൻജേഴ്‌സ് ആർട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ സൗജന്യ ആരോഗ്യ പരിശോധന ക്യാംപ് സംഘടിപ്പിച്ചു. കാസര്‍കോട് ജനാര്‍ദന ആശുപത്രിയുടെ സഹകരണത്തോടെ കോട്ടിക്കുളം ഗവ. ഫിഷറീസ് യു പി സ്‌കൂളിലായിരുന്നു ക്യാംപ് സംഘടിപ്പിച്ചത്. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ വിനയകുമാര്‍ അധ്യക്ഷത വഹിച്ചു.
 
The Challengers Arts and Sports Club organized a free health screening camp

ജെനറൽ മെഡിസിന്‍, ശിശുരോഗം എന്നീ വിഭാഗങ്ങളിലായിരുന്നു പരിശോധന നടത്തിയത്. ഞായറാഴ്ച രാവിലെ മുതല്‍ ഉച്ചവരെ നടത്തിയ ക്യാംപിൽ പ്രദേശത്തെ 250 ഓളം പേരെ പരിശോധിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ പുറത്തിറങ്ങാന്‍ സാധിക്കാത്ത തീരദേശത്തെ നിരവധിപേര്‍ക്ക് ഏറെ ആശ്വാസമായിരുന്നു ക്യാംപ്.

സാമൂഹ്യപ്രവര്‍ത്തകന്‍ എ പ്രഭാകരന്‍ കോട്ടിക്കുളം, ആശാ വര്‍കെര്‍ മീന ചന്ദ്രന്‍, ജനാര്‍ദന ആശുപത്രി എച് ആര്‍ സുധീര്‍ നമ്പ്യാര്‍, ക്ലബ് സെക്രടറി നിതീഷ്, മെമ്പര്‍ ഷാരോണ്‍ കെ തുടങ്ങിയവർ സംസാരിച്ചു.

The Challengers Arts and Sports Club organized a free health screening camp



Keywords: Kerala, News, Kasaragod, Kottikkulam, The Challengers Arts and Sports Club organized a free health screening camp.

Post a Comment