Join Whatsapp Group. Join now!

എസ് വൈ എസ് മജ്ലിസുന്നൂർ സംഗമം സംഘടിപ്പിച്ചു

SYS organized Majlisunnoor meeting#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 27.10.2021) എസ് വൈ എസ് ജില്ലാ മജ്ലിസുന്നൂർ സംഗമം സംഘടിപ്പിച്ചു. മുട്ടം കുനിൽ നഗർ മുഹമ്മദിയ്യ ഫാറൂഖ് ജുമാ മസ്ജിദ് അങ്കണത്തിൽ സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് യു എം അബ്ദുർ റഹ്‌മാൻ മൗലവി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സി കെ കെ മാണിയൂർ അധ്യക്ഷത വഹിച്ചു. ഹംസ ഹാജി പള്ളിപ്പുഴ ആമുഖഭാഷണം നടത്തി.

  
Kasaragod, Kerala, News, SYS organized Majlisunnoor meeting.



ജില്ലാ അമീർ സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ മജ്ലിസുന്നൂർ സംഗമത്തിനും സയ്യിദ് അബൂബകർ ബാഫഖി തങ്ങൾ സമാപന കൂട്ട് പ്രാർഥനയ്ക്കും നേതൃത്വം നൽകി. സയ്യിദ് യഹ് യ തങ്ങൾ കുമ്പോൽ പ്രാരംഭ പ്രാർഥനയും ഹുസൈൻ ദാരിമി രഞ്ചലാടി ഉത്ബോധനവും നടത്തി.

സയ്യിദ് ഹംദുല്ല തങ്ങൾ മൊഗ്രാൽ, ഫഖ്റുദ്ദീൻ ഹാജി കുനിൽ, റശീദ് ബെളിഞ്ചം, അബൂബകർ സാലൂദ് നിസാമി, മജീദ് ദാരിമി പയ്യക്കി, വി കെ മുശ്താഖ് ദാരിമി, അൻവർ ഹുദവി, സി എം മൊയ്തു ചെർക്കള, മുൽക്കി അബ്ദുല്ല മൗലവി, മൂസ ഹാജി ബന്തിയോട്, ലൻഡൻ മുഹമ്മദ് ഹാജി, റിയാസ് കരീം മൊഗ്രാൽ, ഫോറയിൽ മുഹമ്മദ് ആലൂർ, അബ്ദുൽ ഹമീദ് തൊട്ടി സംബന്ധിച്ചു.

Keywords: Kasaragod, Kerala, News, SYS organized Majlisunnoor meeting.


< !- START disable copy paste -->

Post a Comment