Join Whatsapp Group. Join now!

വിദ്യാസമ്പന്നമായ തലമുറകളെ വാർത്തെടുക്കുന്നതിന് നിരന്തരം ശ്രമങ്ങളുണ്ടാവണമെന്ന് ഖാദി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാർ; പള്ളിക്കാൽ മുഇസ്സുൽ ഇസ്ലാം എ എൽ പി സ്‌കൂൾ നൂറാം വാർഷിക കെട്ടിടത്തിന് കുറ്റിയടിച്ചു

Prof. K Alikutty Musliyar said that should be continuous efforts to mold educated generations#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com 29.10.2021) വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളും വലിയ ഗുണം ലഭിക്കുന്ന കാര്യമാണെന്നും വിദ്യാസമ്പന്നമായ തലമുറകളെ വാർത്തെടുക്കുന്നതിന് നിരന്തരം ശ്രമങ്ങളുണ്ടാവണമെന്നും കാസർകോട് സംയുക്ത ഖാദി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാർ പറഞ്ഞു.
 
Prof. K Alikutty Musliyar said that should be continuous efforts to mold educated generations

തളങ്കര പള്ളിക്കാൽ മുഇസ്സുൽ ഇസ്ലാം എ എൽ പി സ്‌കൂൾ നൂറാം വാർഷിക കെട്ടിടത്തിന് കുറ്റിയടിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി രണ്ടു നില കെട്ടിടമാണ് നിർമിക്കുന്നത്.

പ്രസിഡണ്ട് കെ എം അബ്ദുർ റഹ്‌മാൻ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ അഡ്വ. വി എം മുനീർ സ്വാഗതം പറഞ്ഞു. മാലിക് ദീനാർ വലിയ ജുമാ മസ്‌ജിദ്‌ ഖത്വീബ് അബ്ദുൽ മജീദ് ബാഖവി, നഗരസഭാ മുൻ ചെയർമാൻ ടി ഇ അബ്ദുല്ല, മുൻ വൈസ് ചെയർമാൻ എ അബ്ദുർ റഹ്‌മാൻ തുടങ്ങിയവർ സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Thalankara, Madrasa, Pallikkal, Prof. K Alikutty Musliyar said that should be continuous efforts to mold educated generations.
< !- START disable copy paste -->

Post a Comment