മല്ലം, ആലൂർ, അട്ടപറമ്പ് പ്രദേശങ്ങളിൽ നിന്ന് രാവിലെ സ്കൂളുകളിൽ എത്താൻ പാകത്തിൽ നേരത്തെ ബസ് സെർവീസ് ഉണ്ടായിരുന്നു. എന്നാൽ കോവിഡ് കാലത്ത് സെർവീസ് നിർത്തിവെക്കുകയും പിന്നീട് പുനരാരംഭിക്കുകയും ചെയ്തെങ്കിലും ഈ പ്രദേശങ്ങളിലേക്കുള്ള രാവിലത്തെയും വൈകീട്ടത്തെയും സെർവീസ് നിർത്തിവെച്ച സ്ഥിതിയാണുള്ളത്. അതിനാൽ കിലോമീറ്ററുകളോളം നടന്ന് പാഠശാലകളിൽ എത്തേണ്ട അവസ്ഥയാണ് വിദ്യാർഥികൾക്കുള്ളത്.
ഈ ദുരിതത്തിന് അറുതി വരുത്താൻ ബസ് ഉടമകളുമായി ബന്ധപ്പെട്ട് സെർവീസ് പുനരാരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നാണ് വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കലക്ടർ, റിജിയണൽ ട്രാൻസ് പോർട് ഓഫീസർ എന്നിവർക്ക് മുളിയാർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് നിവേദനമയച്ചു.
Keywords: Kerala, News, Kasaragod, Muliyar, Students, Travel, Pettition, School, Education, Petition sent to authorities seeking solution to students travel woes.
< !- START disable copy paste -->