Join Whatsapp Group. Join now!

പൗരപ്രമുഖനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന പട്ലയിലെ പി അബൂബകർ നിര്യാതനായി

P Aboobacker of Patla passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മധൂർ: (my.kasargodvartha.com 10.10.2021) പട്ലയിലെ പൗരപ്രമുഖനും വിദ്യാഭ്യാസ പ്രവർത്തകനും ജീവകാരുണ്യ രംഗത്തെ സജീവസാന്നിധ്യവുമായിരുന്ന പി അബൂബകർ (82) നിര്യാതനായി.

   
Kasaragod, Kerala, News, Obituary, P Aboobacker of Patla passed away.



1962 ൽ എം എ (സാമ്പത്തിക ശാസ്ത്രം) കരസ്ഥമാക്കുന്ന പട്ലയിലെ ആദ്യത്തെ വ്യക്തിയായിരുന്നു. ബോംബെയിൽ കേന്ദ്ര സെർവീസ് ഇൻകം ടാക്സ് വകുപ്പിൽ 14 വർഷത്തോളം ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് യുഎഇ സർകാരിന്റെ ടെലി കമ്യൂനികേഷൻ സ്ഥാപനമായ ഇത്തിസ്വാലാതിൽ ജോലി ചെയ്തു.

ദീർഘകാലം യുഎഇ പട്ല വലിയ ജമാഅത് കമിറ്റി പ്രസിഡന്റായിരുന്നു. കുറച്ചു കാലങ്ങളായി അസുഖബാധിതനായി കിടപ്പിലായിരുന്നു.

ഭാര്യ: സുഹ്റ പി. മക്കൾ: ആസിഫ് (ഖത്വർ), അനസ് (എൻജിനീയർ സൗദി) ഹസീന. മരുമകൻ: ജലീൽ തെക്കിൽ.

സഹോദരങ്ങൾ: പി അബ്ദുല്ല കൊല്ല്യ, പി അബ്ദുർ റഹ്‌മാൻ, പി അഹ്‌മദ്‌, പി നഫീസ, പരേതരായ പി സിതി, പി ഖദീജ.

ഖബറടക്കം പട്ല വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Keywords: Kasaragod, Kerala, News, Obituary, P Aboobacker of Patla passed away.


< !- START disable copy paste -->

Post a Comment